തിരുവനന്തപുരം: ചതയ ദിന പരിപാടിയിൽ വിട്ടുനിന്നതിൽ പ്രതിഷേധം രേഖപ്പെടുത്തി മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞ സംഭവത്തിൽ കോൺഗ്രസ് നേതാവിനെതിരെ നിയമനടപടി. ഡിസിസി അംഗം ചേന്തി അനിലിനെതിരെയാണ് ശ്രീകാര്യം പൊലീസ് കേസെടുത്തിരിക്കുന്നത്.
മുഖ്യമന്ത്രിയെ ഔദ്യോഗിക യാത്രാവേളയിൽ വഴിയിൽ തടഞ്ഞു നിർത്തി ഗതാതടസ്സം സൃഷ്ടിച്ചുവെന്നാണ് എഫ്ഐആറിൽ വ്യക്തമാക്കിയിട്ടുള്ളത്. ചെമ്പഴന്തി ശ്രീനാരായണ ഗുരുകുലത്തിൽ സംഘടിപ്പിച്ച ചതയദിന ചടങ്ങിലേക്ക് യാത്ര ചെയ്യവെയാണ് ചേന്തിയിൽ വെച്ച് സംഭവം അരങ്ങേറിയത്.
വഴിയിൽ പ്രതിഷേധം ഉയർന്ന് വാഹനം തടസ്സപ്പെട്ടതിനെ തുടർന്ന് പുറത്തിറങ്ങിയ വി ഡി സതീശൻ സംഘാടകരുമായി സംസാരിച്ച ശേഷം യാത്ര തുടർന്നു. താൻ വാഹനം തടഞ്ഞുവെന്നും, ചടങ്ങിൽ പങ്കെടുക്കാത്തത് സംബന്ധിച്ച് മുഖ്യമന്ത്രിയോട് ചോദ്യം ഉന്നയിച്ചതായും അനിൽ വ്യക്തമാക്കിയിരുന്നു.
മുഖ്യമന്ത്രിയുടെ വാഹനത്തിന് അകമ്പടി സേവിച്ചവർ പരിപാടി ഔദ്യോഗിക ലിസ്റ്റിൽ ഇല്ലെന്ന് അറിയിച്ചതായും, വാഹനത്തിൽ നിന്നിറങ്ങി അദ്ദേഹം രൂക്ഷമായ ഭാഷയിലാണ് പ്രതികരിച്ചതെന്നും അനിൽ മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

