തിരുവനന്തപുരം ജില്ലയിലെ ആറ്റിങ്ങലില്‍ നദിയിലൂടെ സ്ത്രീയുടെ മൃതദേഹം ഒഴുകിയെത്തിയ നിലയിൽ കണ്ടെത്തി. ശ്രീകാര്യം വലിയവിള വീട്ടിൽ ആനന്ദവല്ലിയുടെ (62) മൃതദേഹമാണ് കൊല്ലമ്പുഴ പാലത്തിന് സമീപത്തുള്ള നദിയില്‍ കണ്ടെത്തിയത്.
കൊല്ലമ്പുഴ പാര്ക്കിന് സമീപത്തുണ്ടായിരുന്ന നാട്ടുകാർ നദിയിലൂടെ മൃതദേഹം ഒഴുകിപ്പോകുന്നത് കണ്ട് ഉടൻ തന്നെ ഫയര്‍ഫോഴ്സിനെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് സ്ഥലത്തെത്തിയ ഫയര്‍ഫോഴ്സ് ഉദ്യോഗസ്ഥർ മൃതദേഹം പുറത്തെടുത്തു.
ഇതിന് പിന്നാലെ ആറ്റിങ്ങല്‍ പോലീസും സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹത്തില്‍നിന്നു ലഭിച്ച തിരഞ്ഞെടുപ്പ് തിരിച്ചറിയല്‍ കാര്‍ഡ് കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് ആനന്ദവല്ലിയാണെന്ന് തിരിച്ചറിഞ്ഞത്.
റിട്ടയേർഡ് ഐടിഐ ഉദ്യോഗസ്ഥയായ ആനന്ദവല്ലി മകനൊപ്പം അവനവന്ചേരിയിലാണു താമസിച്ചിരുന്നത്. ഇവർ ഇന്ന് രാവിലെയാണ് വീട്ടില്‍നിന്നു പോയതെന്ന് ബന്ധുക്കൾ പോലീസിനോട് വ്യക്തമാക്കി.
സംഭവത്തിൽ പോലീസ് തുടർനടടപടികൾ സ്വീകരിച്ചിട്ടുണ്ട്.

