രാവിലെകളിൽ ഒട്ടുമിക്ക ആളുകളുടെയും ദിനചര്യകളിൽ ഒഴിവാക്കാനാവാത്ത ഒന്നാണ് കാപ്പി. എന്നാൽ, കരളിന്റെ സംരക്ഷണത്തിൽ കാപ്പി വഹിക്കുന്ന പങ്ക് വളരെ വലുതാണെന്നാണ് ആരോഗ്യ വിദഗ്ധർ വ്യക്തമാക്കുന്നത്.
കാപ്പി ശീലമാക്കിയവരിൽ വിട്ടുമാറാത്ത കരൾ രോഗങ്ങൾ മൂലമുള്ള മരണസാധ്യത വളരെ കുറവാണെന്ന് വിവിധ പഠനങ്ങൾ ചൂണ്ടിക്കാണിക്കുന്നു. ദിവസവും അധികമായി ഉപയോഗിക്കുന്ന ഓരോ രണ്ട് കപ്പ് കാപ്പിയും കരളിനെ ബാധിക്കുന്ന സിറോസിസ് വരാനുള്ള സാധ്യത ഗണ്യമായി കുറയ്ക്കുന്നുണ്ട്.
കൂടാതെ, ദിനംപ്രതി കാപ്പി കുടിക്കുന്നത് കരൾ അർബുദത്തിന്റെ സാധ്യത കുറയ്ക്കാൻ സഹായിക്കുമെന്നും പഠനങ്ങൾ പറയുന്നു. എന്നാൽ, കാപ്പി നൽകുന്ന ഈ ആരോഗ്യ ഗുണങ്ങൾക്ക് പിന്നിൽ അതിലടങ്ങിയിരിക്കുന്ന കഫീൻ മാത്രമല്ല കാരണം.
കഫീൻ അടങ്ങിയതും അല്ലാത്തതുമായ കാപ്പി കരളിന്റെ ആരോഗ്യത്തിന് ഒരുപോലെ ഗുണകരമാണെന്ന് കണ്ടെത്തിയിട്ടുണ്ട്. ദിവസവും 3 മുതൽ 4 കപ്പ് വരെ കാപ്പി കുടിക്കുന്നത് കരളിന്റെ പ്രവർത്തനങ്ങളെ ഏറെ സഹായിക്കും.
എങ്കിലും, ഓരോ വ്യക്തിയുടെയും ശരീരപ്രകൃതിക്ക് അനുയോജ്യമായ അളവിൽ മാത്രം കാപ്പി ഉപയോഗിക്കാൻ ശ്രദ്ധിക്കേണ്ടതാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

