നേപ്പാളിലുണ്ടായമിന്നൽ പ്രളയത്തിൽ മരണസംഖ്യ കുത്തനെ ഉയരുന്നതായി ഔദ്യോഗിക സ്ഥിരീകരണം. ദുരന്തത്തിൽ ഇതുവരെ 472 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി നേപ്പാൾ സർക്കാർ വ്യക്തമാക്കി.
ഇതിനുപുറമേ, ആയിരത്തി അഞ്ഞൂറിലധികം പേരെ കാണാതായിട്ടുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. പ്രളയബാധിത പ്രദേശങ്ങളിൽ മലയാളികൾ ഉൾപ്പെടെയുള്ള 290 ഇന്ത്യാക്കാരുമായി ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
ഇവർക്കായുള്ള ആശയവിനിമയ ശ്രമങ്ങൾ തുടരുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി വ്യക്തമാക്കി. അതേസമയം, ബിഹാറിലെ ഗണ്ടക് നദിയിൽ ജലനിരപ്പ് ഉയരുന്നത് പ്രദേശത്ത് ആശങ്ക പരത്തുന്നുണ്ട്.
ഉത്തരാഖണ്ഡിൽ 13 ഹിമതാടാകങ്ങൾ ദുരന്തസാധ്യതാ പട്ടികയിലാണെന്ന റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കർശന നിരീക്ഷണം ഏർപ്പെടുത്തിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

