പ്രമുഖ ചാനലായ ട്വന്റിഫോറും സ്വയംവര സിൽക്സും സംയുക്തമായി സംഘടിപ്പിച്ച ഓണസമ്മാന പദ്ധതിയിലെ വിജയികളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു. അത്തം മുതൽ തിരുവോണം വരെ സംപ്രേക്ഷണം ചെയ്ത വാർത്തകൾക്കിടയിൽ അവതരിപ്പിച്ച പത്ത് ചോദ്യങ്ങൾക്ക് കൃത്യമായ മറുപടി നൽകിയവരിൽ നിന്നാണ് നറുക്കെടുപ്പിലൂടെ വിജയികളെ തെരഞ്ഞെടുത്തത്.
വിജയികൾക്കായി പത്ത് സാരികളും പത്ത് ഷർട്ടുകളുമാണ് സമ്മാനമായി നൽകുന്നത്. ഏകദേശം ഇരുനൂറോളം പേർക്കാണ് ഇത്തവണ സ്വയംവര സിൽക്സിന്റെ ഓണസമ്മാനം സ്വന്തമാക്കാൻ സാധിച്ചത്.
ഓരോ ചോദ്യങ്ങൾക്കൊപ്പവും ടെലിവിഷൻ സ്ക്രീനിൽ പ്രദർശിപ്പിച്ച ക്യു.ആർ കോഡ് (QR Code) സ്കാൻ ചെയ്തുകൊണ്ടാണ് മത്സരാർത്ഥികൾ ഈ ഓണസമ്മാന പദ്ധതിയിൽ പങ്കാളികളായത്. വിജയികളുടെ വിശദമായ പട്ടിക താഴെ നൽകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

