പാലക്കാട്– കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂർ കാഞ്ഞിക്കുളത്ത് ലോറികൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഡ്രൈവർക്ക് ദാരുണാന്ത്യം. ഇന്ന് പുലർച്ചെ അഞ്ചേമുക്കാലോടെയാണ് സംഭവം നടന്നത്.
ഒരു കണ്ടെയ്നർ ലോറിയും മറ്റൊരു ലോറിയും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന് പിന്നാലെ വാഹനങ്ങളിൽ തീ ആളിക്കത്തുകയായിരുന്നു.
ഈ തീപിടിത്തത്തിലാണ് ഡ്രൈവർ വെന്ത് മരിച്ചത്. തിരൂർക്കാട് സ്വദേശിയായ നാസർ (29) ആണ് അപകടത്തിൽ ജീവൻ നഷ്ടമായത്.
സംഭവസ്ഥലത്ത് അഗ്നിരക്ഷാ സേന എത്തിയാണ് തീ പൂർണ്ണമായും അണച്ചത്. തുടർന്ന് നടത്തിയ പരിശോധനയിലാണ് വാഹനത്തിനുള്ളിൽ നിന്ന് നാസറിന്റെ മൃതദേഹം പുറത്തെടുത്തത്.
തുടർനടപടികൾക്കായി മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അപകടത്തെ തുടർന്ന് ദേശീയപാതയിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

