വയനാട്: നാടൻ നെൽവിത്തുകളുടെ സംരക്ഷണത്തിലൂടെ ശ്രദ്ധേയനായ ചെറുവയൽ രാമന് കേരളം ഇന്ന് വിട നൽകും.
കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ വെച്ച് ഇന്നലെയായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം. മൃതദേഹം രാവിലെ 9 മണി മുതൽ വയനാട് മാനന്തവാടി കമ്മന നവോദയം സ്കൂളിൽ പൊതുദർശനത്തിന് വെച്ചിരിക്കുകയാണ്.
ഔദ്യോഗിക ബഹുമതികളോടെയുള്ള സംസ്കാര ചടങ്ങുകൾ ഉച്ചയ്ക്ക് 2 മണിക്ക് കൊടുമലയിലെ സമുദായ ശ്മശാനത്തിൽ നടക്കും. കുറിച്യ സമുദായംഗമായ അദ്ദേഹം, അന്യംനിന്നുപോകുമായിരുന്ന നാൽപത്തിയഞ്ചിലധികം തദ്ദേശീയ നെൽവിത്തിനങ്ങളെയാണ് സ്വന്തം തറവാട്ടു ഭൂമിയിൽ കൃഷി ചെയ്ത് സംരക്ഷിച്ചത്.
പരമ്പരാഗത കൃഷിരീതികളുടെ പ്രചാരണത്തിനും നെൽവിത്തുകളുടെ സംരക്ഷണത്തിനും നൽകിയ സംഭവനകളെ മാനിച്ച് 2023-ൽ രാജ്യം അദ്ദേഹത്തെ പത്മശ്രീ നൽകി ആദരിച്ചിരുന്നു.

