തിരുവനന്തപുരം: 2018-ൽ കേരളം സമാനതകളില്ലാത്ത പ്രളയക്കെടുതിയിലൂടെ കടന്നുപോയ വേളയിൽ റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി സേവനമനുഷ്ഠിച്ച പി.എച്ച്. കുര്യൻ ആ കാലഘട്ടത്തിലെ പ്രതിസന്ധികളെക്കുറിച്ച് മനസ്സ് തുറക്കുന്നു.
അന്ന് കൺട്രോൾ റൂമിൽ പ്രവർത്തിച്ചപ്പോഴാണ് ദുരന്തത്തിന്റെ തീവ്രത ഇത്രയധികം വർദ്ധിക്കുന്നതിൽ മുൻ തലമുറയും നിലവിലെ തലമുറയും വരുത്തിയ വീഴ്ചകളുടെ വ്യാപ്തി ബോധ്യപ്പെട്ടതെന്ന് അദ്ദേഹം വ്യക്തമാക്കുന്നു. “പണ്ട് തുറന്നു കിടന്ന വീട്ടുവളപ്പുകളിൽ ഒരാൾ പൊക്കത്തിൽ മതിൽ കെട്ടി തിരിച്ചു.
പ്രളയം വന്നപ്പോൾ രക്ഷാ പ്രവർത്തകർക്ക് വീട്ടിലേക്ക് എത്താനായില്ല. ജീവനുവേണ്ടി നിലവിളിച്ച നിരവധിപേരുടെ ശബ്ദങ്ങൾ കേട്ടു.
പാടവും ചതുപ്പും നികത്തി വലിയ വീടു വച്ചപ്പോൾ വെള്ളം വീടിനകത്തേക്ക് എത്തി. സഹിക്കെട്ട
പ്രകൃതി വെല്ലുവിളി സ്വീകരിച്ചതാകാം” – അദ്ദേഹം ചൂണ്ടിക്കാണിച്ചു. ദുരന്തങ്ങളെ പ്രതിരോധിക്കാൻ നിയമങ്ങൾ ഉണ്ടായിരുന്നുവെങ്കിലും ഇത്രയും വലിയൊരു ആഘാതം മുന്നിലെത്തിയപ്പോൾ സംസ്ഥാനം ഒട്ടാകെ പതറിപ്പോയെന്ന് അദ്ദേഹം പറഞ്ഞു.
പ്രകൃതിയോട് നീതി പുലർത്തിയില്ലെങ്കിൽ ദുരന്തങ്ങൾ ആവർത്തിക്കുമെന്നും, എന്നാൽ മനുഷ്യർ പെട്ടെന്ന് തന്നെ ഇത്തരം കാര്യങ്ങൾ മറന്നുപോകുന്നതാണ് യാഥാർത്ഥ്യമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. പ്രളയകാലത്ത് ചെറുകിട
സംരംഭകർക്ക് ഉണ്ടായ കനത്ത നഷ്ടം നികത്താൻ അന്ന് പ്രത്യേക വകുപ്പുകളോ സഹായ സംവിധാനങ്ങളോ ഉണ്ടായിരുന്നില്ല. ഈ സാഹചര്യത്തിലാണ് പി.എച്ച്.
കുര്യന്റെ ഇടപെടലിനെത്തുടർന്ന് 2018-ൽ ‘ഉജ്ജീവനം’ പദ്ധതിക്ക് രൂപം നൽകിയത്. നയരൂപീകരണത്തിലെ പോരായ്മകളെ അദ്ദേഹം പരസ്യമായി വിമർശിച്ചിട്ടുണ്ട്.
തിരുവനന്തപുരത്തെ പ്ലാസ്റ്റിക് നിരോധനത്തിന്റെ പശ്ചാത്തലത്തിൽ സ്വന്തം നാടായ പാമ്പാടിയിലെ ഒരു കടയിൽ തുണിസഞ്ചിയുമായി എത്തിയപ്പോൾ കടയുടമ ചിരിച്ച അനുഭവം അദ്ദേഹം നർമ്മബോധത്തോടെ പങ്കുവെച്ചിരുന്നു. ഭരണതലത്തിലെ ചുവപ്പുനാട
വ്യവസ്ഥകൾക്കും കാലഹരണപ്പെട്ട നടപടിക്രമങ്ങൾക്കുമെതിരെയും അദ്ദേഹം കടുത്ത വിമർശനം ഉന്നയിച്ചു.
ഉദ്യോഗസ്ഥരുടെ മാത്രം പ്രശ്നമല്ല അതെന്നും വിവിധ വകുപ്പുകളുടെ നിയമങ്ങളിലെ അവ്യക്തതകൾ ജനങ്ങൾക്ക് അനുകൂലമായി പരിഷ്കരിക്കப்படണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘നടപടിക്രമങ്ങൾ പലതും ഈ നൂറ്റാണ്ടിനു യോജിച്ചതല്ല.
കാലോചിതമായ പരിഷ്കാരം ആവശ്യവുമുണ്ട്’ – അദ്ദേഹം കൂട്ടിച്ചേർത്തു. സർവ്വീസ് നിവൃത്തീകരണത്തിന് ശേഷം റിയൽ എസ്റ്റേറ്റ് റഗുലേറ്ററി അതോറിറ്റി ചെയർമാനായി ചുമതലയേറ്റ അദ്ദേഹം, ഉപഭോക്താക്കളുടെ പണം മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റി ചെലവഴിക്കുന്ന ഫ്ലാറ്റ് നിർമ്മാതാക്കൾക്കെതിരെ കർശന നടപടികളാണ് സ്വീകരിച്ചത്.
കൃത്യസമയത്ത് ഫ്ലാറ്റുകൾ കൈമാറാത്തവർക്കെതിരെയും നടപടികൾ കടുപ്പിക്കുകയും ഒപ്പം നടപടിക്രമങ്ങൾ ലഘൂകരിക്കുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

