പാലക്കാട് ജില്ലയിലെ അലനല്ലൂർ മാളിക്കുന്നിൽ തിരുവോണ ദിനത്തിലുണ്ടായ ശക്തമായ കാറ്റിലും മഴയിലും പെട്ട് വീട് പൂർണമായി തകർന്നു വീണു. രമേഷിന്റെ ഉടമസ്ഥതയിലുള്ള വീടാണ് പ്രകൃതിക്ഷോഭത്തിൽ നിലംപൊത്തിയത്.
അപകടം സംഭവിക്കുന്ന സമയത്ത് വീട്ടിലുണ്ടായിരുന്ന രമേഷും കുടുംബവും തലനാരിഴയ്ക്കാണ് വലിയൊരു ദുരന്തത്തിൽ നിന്നും രക്ഷപ്പെട്ടത്. തിരുവോണ സദ്യ കഴിച്ച ശേഷം രമേഷും ഭാര്യ സുനിതയും രണ്ട് മക്കളും വിരുന്നിനായി വീടിന് പുറത്തേക്ക് ഇറങ്ങിയ തൊട്ടടുത്ത നിമിഷമാണ് വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു വീണത്.
ഈ സമയബോധം തുണച്ചതുകൊണ്ട് മാത്രമാണ് വലിയൊരു അപകടം ഒഴിവായതെന്ന് നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. വീട് പൂർണമായും തകർന്നതോടെ രമേഷും കുടുംബവും വഴിയാധാരമായ അവസ്ഥയിലാണ്.
സംഭവത്തിൽ തകർന്ന വീടിന് അർഹമായ നഷ്ടപരിഹാരം ലഭ്യമാക്കുന്നതിനായി അധികൃതരുടെ ഭാഗത്തുനിന്നും അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

