ഡൽഹി: സമൃദ്ധിയുടെയും ഒത്തൊരുമയുടെയും ആഘോഷമായ തിരുവോണത്തിൽ മലയാളികൾക്ക് ആശംസകൾ അറിയിച്ച് രാഷ്ട്രീയ നേതാക്കൾ. പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്രമോദിയുമാണ് ആശംസകൾ നേർന്നത്.
സമൂഹമാധ്യമമായ എക്സിലൂടെയാണ് പ്രതിപക്ഷ നേതാവ് തന്റെ സന്ദേശം പങ്കുവെച്ചത്. “എല്ലാവർക്കും സന്തോഷകരമായ ഓണം ആശംസിക്കുന്നു!, ഈ ഉത്സവം എല്ലാവർക്കും സന്തോഷവും പുതിയ തുടക്കങ്ങളും സമൃദ്ധിയും കൊണ്ടുവരട്ടെ” – എന്നാണ് രാഹുൽ ഗാന്ധി എക്സിൽ കുറിച്ചത്.
ഓണം എല്ലാവരുടെയും ജീവിതത്തിൽ സന്തോഷവും സമൃദ്ധിയും കൊണ്ടുവരട്ടെ എന്നും അദ്ദേഹം ആശംസിച്ചു. അതേസമയം, ലോകമെമ്പാടും വലിയ ആവേശത്തോടെ ആഘോഷിക്കപ്പെടുന്ന ഊർജസ്വലമായ ഉത്സവമാണ് ഓണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ ആശംസാ സന്ദേശത്തിൽ വ്യക്തമാക്കി.
ഈ ഉത്സവം സന്തോഷത്തിന്റെയും ഒത്തൊരുമയുടെയും സമൃദ്ധിയുടെയും മനോഭാവത്തിന് കൂടുതൽ കരുത്ത് പകരട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

