വാഷിങ്ടണ്‍: ഹോർമുസ് കടലിടുക്കിലെ രാജ്യാന്തര കപ്പൽ പാതയിൽ നിന്നുള്ള മുഴുവൻ കടൽ മൈനുകളും പൂർണ്ണമായി നിർവീര്യമാക്കി നീക്കം ചെയ്തതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. നീക്കം ചെയ്യാൻ സാധിക്കാത്തവ സുരക്ഷിതമായി പൊട്ടിത്തെറിച്ചെന്നും, ഇനി മേഖലയിൽ യാതൊരുവിധ അവശിഷ്ടങ്ങളും ബാക്കിയില്ലെന്നും യുഎസ് നാവികസേന തന്നെ ഔദ്യോഗികമായി അറിയിച്ചതായി അദ്ദേഹം വ്യക്തമാക്കി.
ഇനി എന്തെങ്കിലും തരത്തിലുള്ള പുതിയ മൈനുകൾ പ്രദേശത്ത് സ്ഥാപിക്കാൻ ശ്രമം ഉണ്ടായാൽ അമേരിക്കയുടെ ഭാഗത്തുനിന്നും കർശനമായ തുടർനടപടികൾ ഉണ്ടാകുമെന്ന് ഇറാന് ട്രംപ് മുന്നറിയിപ്പ് നൽകി. അതേസമയം, ഇറാനുമായി നിലവിൽ യാതൊരുവിധ സമാധാന ചർച്ചകളും നടDക്കുന്നില്ലെന്ന് വൈറ്റ് ഹൗസ് ഔദ്യോഗികമായി അറിയിച്ചു.
നിലവിലുള്ള സാഹചര്യത്തിൽ ഒരു ചർച്ചയും നിശ്ചയിച്ചിട്ടില്ലെന്നും അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്. ഇറാനെതിരെയുള്ള നാവിക ഉപരോധം കൂടുതൽ ഫലപ്രദമായി തുടരുന്നുണ്ടെന്നും, നിലവിൽ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണ്ണമായി തുറന്നിട്ടിരിക്കുകയാണെന്നും യുഎസ് അധികൃതർ കൂട്ടിച്ചേർത്തു.
സമാധാന ശ്രമങ്ങളുടെ ഭാഗമായി പാകിസ്ഥാൻ സൈനിക മേധാവി അസീം മുനീർ നടത്തിയ ടെഹ്റാൻ സന്ദർശനം ഫലപ്രദമായിരുന്നുവെന്ന ഇറാന്റെ വിലയിരുത്തലിന് പിന്നാലെയാണ് അമേരിക്കയുടെ ഈ സുപ്രധാന പ്രതികരണം പുറത്തുവന്നിരിക്കുന്നത്. ഇതിനുപുറമേ, പാകിസ്ഥാനിലെ യുഎസ് അംബാസിഡറുമായി സമാധാന ശ്രമങ്ങളെക്കുറിച്ച് ചർച്ച നടത്തിയതായി പാകിസ്ഥാൻ ആഭ്യന്തര മന്ത്രാലയവും സ്ഥിരീകരിച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

