യാത്ര ചെയ്യുമ്പോൾ വാഹനത്തിലിരുന്ന് സ്മാർട്ട്ഫോൺ ഉപയോഗിക്കുന്നവർ പതിവായി നേരിടുന്ന ഒരു പ്രധാന പ്രശ്നമാണ് തലകറക്കം അല്ലെങ്കിൽ മോഷൻ സിക്ക്നെസ്. ഈ ബുദ്ധിമുട്ടിന് ശാശ്വതമായ പരിഹാരവുമായി ആൻഡ്രോയിഡ് പുതിയ ഫീച്ചറുമായി രംഗത്തെത്തിയിരിക്കുന്നു.
മോഷൻ അസിസ്റ്റ് (Motion Assist) എന്നാണ് ഈ പുതിയ ഫീച്ചറിന്റെ പേര്. പ്രമുഖ സ്മാർട്ട്ഫോൺ ബ്രാൻഡായ പിക്സൽ 11 (Pixel 11) ഫോണുകളിലേക്കാണ് ഈ നവീന ഫീച്ചർ ലഭ്യമായിതുടങ്ങിയിരിക്കുന്നത്.
യാത്രാവേളകളിൽ വായനയോ ഫോൺ ഉപയോഗമോ മൂലം ഉണ്ടാകുന്ന മോഷൻ സിക്ക്നെസ് പരമാവധി കുറയ്ക്കുകയോ പൂർണ്ണമായി ഒഴിവാക്കുകയോ ചെയ്യാൻ സാധിക്കുന്ന രീതിയിലാണ് ഇത് രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഫോണിലെ ആക്സിലറോമീറ്റർ, ഗൈറോസ്കോപ്പ് എന്നിവയിൽ നിന്നുള്ള സിഗ്നലുകൾ ഉപയോഗിച്ച് കാറിന്റെ ചലനത്തിനനുസരിച്ച് സ്ക്രീനിന്റെ ചുറ്റും ചലിക്കുന്ന ചെറിയ ഡോട്ടുകൾ പ്രദർശിപ്പിച്ചാണ് ഈ ഫീച്ചർ പ്രവർത്തിക്കുന്നത്.
വാഹനം സഞ്ചരിക്കുന്ന ദിശയ്ക്ക് എതിരായിട്ടായിരിക്കും ഈ ഡോട്ടുകൾ ചലിക്കുക. സമാനമായ രീതിയിലുള്ള സംവിധാനം 2024-ൽ ആപ്പിൾ തങ്ങളുടെ ഡിവൈസുകളിൽ അവതരിപ്പിച്ചിരുന്നു.
ആൻഡ്രോയിഡ് പ്ലാറ്റ്ഫോമിൽ ഇത് പുതിയതാണെങ്കിലും, ഇതിന്റെ അടിസ്ഥാന ആശയത്തിന് വർഷങ്ങളുടെ പഴക്കമുണ്ട്. 2019-ൽ ഓസ്ട്രിയയിലെ സാൽസ്ബർഗ് സർവകലാശാലയിലെ ഗവേഷകർ സമാനമായ രീതിയിൽ ‘ബബിൾ മാർജിൻ’ എന്നൊരു ആൻഡ്രോയിഡ് ആപ്പ് വികസിപ്പിച്ച് പരീക്ഷിച്ചിരുന്നു.
ഈ ആപ്പ് മോഷൻ സിക്ക്നെസ് കുറയ്ക്കാൻ സഹായിക്കുമെന്ന് ഗവേഷണത്തിൽ കണ്ടെത്തിയിരുന്നെങ്കിലും അന്ന് അത് പൊതുജനങ്ങൾക്ക് ലഭ്യമാക്കിയിരുന്നില്ല. തുടർന്ന് ചില ഒപ്പോ, വിവോ ഫോണുകളിൽ സമാനമായ ഫീച്ചറുകൾ വന്നെങ്കിലും ആൻഡ്രോയിഡിൽ ഔദ്യോഗികമായി ഒന്നുമെത്തിയിരുന്നില്ല.
നിലവിൽ വളരെ പരിമിതമായ രീതിയിലാണ് ഈ ഫീച്ചർ പുറത്തിറക്കിയിരിക്കുന്നത്. പിക്സൽ 11, പിക്സൽ 11 പ്രോ, പിക്സൽ 11 പ്രോ എക്സ്എൽ എന്നീ ഫോണുകളിൽ ഈ സൗകര്യം പരിശോധിച്ചെങ്കിലും ഉടൻ ലഭ്യമായിരുന്നില്ല.
നിങ്ങളുടെ ഫോണിൽ ഈ ഫീച്ചർ ലഭ്യമാണോ എന്ന് പരിശോധിക്കാൻ Settings > Your profile > All services > Personal & device safety > Motion Assist എന്ന വഴിയിലൂടെ പരിശോധിക്കാവുന്നതാണ്. ഈ ഫീച്ചർ നിലവിൽ ലഭ്യമല്ലാത്തവർക്ക് പ്ലേ സ്റ്റോറിൽ ലഭ്യമായ മറ്റ് മാർഗ്ഗങ്ങൾ ഉപയോഗിക്കാവുന്നതാണ്.
സമാനമായ രീതിയിൽ പ്രവർത്തിക്കുന്ന മോഷൻ ക്യൂസ് (Motion Cues) ആപ്പ് പ്ലേ സ്റ്റോറിൽ ലഭ്യമാണ്. ലക്ഷക്കണക്കിന് ഡൗൺലോഡുകളും മികച്ച റിവ്യൂകളുമുള്ള ഈ ആപ്പ് നിലവിൽ യാത്രക്കാർക്ക് ഏറെ സഹായകരമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

