ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ എക്സൈസും റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സും (ആർപിഎഫ്) സംയുക്തമായി നടത്തിയ പരിശോധനയിൽ മൂന്നു കിലോ കഞ്ചാവ് പിടികൂടി. ഓപ്പറേഷൻ തണ്ടർ പദ്ധതിയുടെ ഭാഗമായിട്ടായിരുന്നു ഈ നടപടി.
റെയിൽവേ സ്റ്റേഷനിലെ ഒന്നാമത്തെ പ്ലാറ്റ്ഫോമിൽ ക്ലോക്ക് റൂമായി പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുൻഭാഗത്തുനിന്നാണ് യാതൊരു അവകാശികളുമില്ലാത്ത നിലയിൽ കഞ്ചാവ് കണ്ടെടുത്തത്. ചെങ്ങന്നൂർ എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ വി.
സജീവ്, ആർപിഎഫ് ഇൻസ്പെക്ടർ പ്രൈസ് മാത്യു, ആർപിഎഫ് കോൺസ്റ്റബിൾ വിപിൻ, അസി. എക്സൈസ് ഇൻസ്പെക്ടർ (ഗ്രേഡ്) ജോജൻ ജോൺ, ബിനോയ് പി.ആർ, സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രീക്കുട്ടൻ, അമൽ.
കെ.പി, വനിത സിവിൽ എക്സൈസ് ഓഫീസർമാരായ വിജയലക്ഷമി ബി, ആർ. ആശ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ എസ്.
ശ്രീജിത്ത് എന്നിവരടങ്ങുന്ന സംഘമാണ് റെയ്ഡിന് നേതൃത്വം നൽകിയത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

