ഡൽഹിയിലെ ലട്യൻസ് സോണിലെ കേന്ദ്രമന്ത്രിമാരുടെ വസതികൾ നവീകരിക്കുന്നതിനായി 2025–26 കാലയളവിൽ സർക്കാർ വൻ തുക ചെലവഴിച്ചു. ഔദ്യോഗിക കണക്കുകൾ പ്രകാരം ഇതിനായി ആകെ 92.35 കോടി രൂപയാണ് സർക്കാർ ചെലവഴിച്ചത്.
ഈയിടെ രാജിവച്ച ധർമേന്ദ്ര പ്രധാൻ, രവ്നീത് സിങ് ബിട്ടു, ജോർജ് കുര്യൻ എന്നിവരുൾപ്പെടെ 72 പേരാണു കഴിഞ്ഞവർഷം മന്ത്രിസഭയിൽ ഉണ്ടായിരുന്നത്. ഈ കണക്കുകൾ പരിശോധിക്കുമ്പോൾ, ഒരു മന്ത്രിമന്ദിരത്തിനു ശരാശരി 1.28 കോടി രൂപയാണ് നവീകരണത്തിനും അറ്റകുറ്റപ്പണികൾക്കുമായി ഒരുവർഷം മാത്രം ചെലവഴിച്ചിട്ടുള്ളത്.
രാജ്യത്ത് വിലക്കയറ്റവും തൊഴിലില്ലായ്മയും രൂക്ഷമായിരിക്കുമ്പോൾ സർക്കാരിന്റെ ധൂർത്ത് അംഗീകരിക്കാൻ കഴിയില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. സംഭവത്തിൽ ആം ആദ്മി പാർട്ടിയും ശക്തമായ വിമർശനം ഉന്നയിച്ചിട്ടുണ്ട്.
ഇത്രയും ഭീർന്ന തുക ചെലവഴിച്ചിരുന്നെങ്കിൽ രാജ്യാന്തര നിലവാരമുള്ള 10 സ്കൂളുകൾ നിർമ്മിക്കാമായിരുന്നുവെന്നു കോക്രോച്ച് ജനതാ പാർട്ടി പ്രതികരിച്ചു. ലട്യൻസ് സോണിലെ ബംഗ്ലാവുകളിൽ ഭൂരിഭാഗവും നൂറ്റാണ്ടോളം പഴക്കമുള്ളവയാണ്.
ചോർച്ച അടയ്ക്കൽ, കുടിവെള്ള പൈപ്പുകളുടെ അറ്റകുറ്റപ്പണികൾ, ടൈൽസ് മാറ്റൽ തുടങ്ങിയ പ്രവൃത്തികളാണ് സെൻട്രൽ പബ്ലിക് വർക്ക് ഡിപ്പാർട്ട്മെന്റ് (സിപിഡബ്ല്യുഡി) ഇതിനായി പ്രധാനമായും നിർവഹിച്ചത്. 2004 മുതൽ 2009 വരെ ലട്യൻസ് മേഖലയിലെ എംപിമാരുടെ വീടുകളുടെ അറ്റകുറ്റപ്പണികൾക്കായി 93.50 കോടി രൂപയാണ് അന്ന് ചെലവഴിച്ചിരുന്നത്.
എന്നാൽ അതിനുശേഷമുള്ള ഔദ്യോഗിക കണക്കുകൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല. ഈ പ്രദേശത്ത് മന്ത്രിമാരുടെ വസതികൾക്കുപുറമെ സീനിയർ ജഡ്ജിമാരുടെയും ഉന്നത സൈനിക ഉദ്യോഗസ്ഥരുടെയും ബംഗ്ലാവുകളും സ്ഥിതി ചെയ്യുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

