കേരളത്തിന്റെ നവോത്ഥാന ചരിത്രത്തിലെ തിളക്കമാര്‍ന്ന അധ്യായമായ ചട്ടമ്പി സ്വാമികളുടെ ജയന്തി ദിനം ഇന്ന്. ജാതിയേക്കാള്‍ മനുഷ്യത്വമാണ് വലുതെന്നും, അതാണ് ലോകത്തെ സുന്ദരമാക്കുന്നതെന്നും സമൂഹത്തെ ഓർമ്മിപ്പിച്ച ധന്യവ്യക്തിത്വമായിരുന്നു അദ്ദേഹമെന്ന് ചരിത്രരേഖകൾ വ്യക്തമാക്കുന്നു.
കേരളീയ സമൂഹത്തില്‍ പുരോഗമന ചിന്തകള്‍ക്ക് അടിത്തറ പാകിയ മുന്‍നിര നവോത്ഥാന നായകന്മാരില് പ്രമുഖനാണ് ചട്ടമ്പി സ്വാമികൾ. വംശത്തേക്കാളും ജാതിയേക്കാളും ഉപരിയായി ജിജ്ഞാസയാണ് അറിവിന്റെ ആധികാരികത നിര്‍ണ്ണയിക്കുന്നതെന്ന വലിയ തിരിച്ചറിവ് അദ്ദേഹം സമൂഹത്തിന് പകര്ന്നുനല്കി.
സമത്വത്തിന്റെയും മനുഷ്യസ്നേഹത്തിന്റെയും അടിത്തറയിലുള്ള ഒരു പുരോഗമന ലോകം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം സാമൂഹിക പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കിയത്. അന്നത്തെ കാലഘട്ടത്തില്‍ സമൂഹം ചിന്തിക്കാന്‍ പോലും മടിച്ച സ്ത്രീപുരുഷ സമത്വം, സാർവത്രിക വിദ്യാഭ്യാസം തുടങ്ങിയ സുപ്രധാന വിഷയങ്ങള്‍ യാതൊരു ഭയവുമില്ലാതെ പൊതുസമൂഹത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

