കണ്ണൂർ ജില്ലയിലെ പാപ്പിനിശ്ശേരിക്ക് സമീപം കല്യാശ്ശേരി കീച്ചേരിക്കുന്നിൽ സ്വകാര്യ ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് നിരവധി യാത്രക്കാർക്ക് പരുക്കേറ്റു. തിങ്കളാഴ്ച രാവിലെ പതിനൊന്നര മണിയോടെയാണ് ഈ അപകടം സംഭവിച്ചത്.
തളിപ്പറമ്പ് ഭാഗത്തുനിന്ന് കണ്ണൂരിലേക്ക് യാത്രക്കാരുമായി വരികയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽപ്പെട്ടത്. കീച്ചേരിക്കുന്നിൽ എത്തിയ വേളയിൽ ബസിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും തുടർന്ന് റോഡിലേക്ക് മറിയുകയുമായിരുന്നു.
അപകടവിവരമറിഞ്ഞ ഉടൻ തന്നെ പൊലീസും നാട്ടുകാരും ഫയർഫോഴ്സും സംഭവസ്ഥലത്തെത്തി ഊർജിതമായ രക്ഷാപ്രവർത്തനം നടത്തുകയായിരുന്നു. അപകടത്തിൽ പരുക്കേറ്റവരെ ഉടൻ തന്നെ വിവിധ ആശുപത്രികളിലേക്ക് മാറ്റി.
കണ്ണൂർ, പാപ്പിനിശ്ശേരി, തളിപ്പറമ്പ്, പരിയാരം ഗവൺമെന്റ് മെഡിക്കൽ കോളേജ് ആശുപത്രി എന്നിവിടങ്ങളിലാണ് പരുക്കേറ്റവരെ പ്രവേശിപ്പിച്ചത്. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് ആശുപത്രി അധികൃതർ നൽകുന്ന പ്രാഥമിക വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

