പ്രശസ്ത തെലുങ്ക് സംവിധായകൻ വെങ്കി അറ്റ്ലൂരിയുടെ സംവിധാനത്തിൽ തമിഴ് താരം സൂര്യ നായകനായെത്തിയ പുതിയ ചിത്രം “വിശ്വനാഥ് ആൻഡ് സൺസ്” ആഗോളതലത്തിൽ 200 കോടി രൂപ കളക്ഷൻ പിന്നിട്ട് വിജയകരമായി പ്രദർശനം തുടരുന്നു. കേരളത്തിൽ ഈ ചിത്രം തിയേറ്ററുകളിൽ എത്തിച്ചിരിക്കുന്നത് ന്യൂ സൂര്യ ഫിലിംസ് ആണ്.
മലയാളി താരം മമിത ബൈജു നായികയായി അഭിനയിക്കുന്ന ഈ സിനിമ, ഫോർച്യൂൺ ഫോര് സിനിമാസുമായി സഹകരിച്ച് സിതാര എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറിൽ സൂര്യദേവര നാഗ വംശി, സായ് സൗജന്യ എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ശ്രീകര സ്റ്റുഡിയോസ് ആണ് ചിത്രം അവതരിപ്പിച്ചത്.
റിലീസിനു മുൻപ് തന്നെ ചിത്രത്തിലെ ഗാനങ്ങൾ സമൂഹ മാധ്യമങ്ങളിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കുടുംബ പ്രേക്ഷകരെയും ആരാധകരെയും ഒരുപോലെ ലക്ഷ്യമിട്ട് ഒരുക്കിയ ഫാമിലി എന്റർടെയ്നറാണ് ഈ ചിത്രം.
പ്രണയത്തിനും ഹാസ്യത്തിനും വൈകാരിക മുഹൂർത്തങ്ങൾക്കും ഒരുപോലെ പ്രാധാന്യം നൽകിയിരിക്കുന്ന ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നതും സംവിധായകൻ വെങ്കി അറ്റ്ലൂരി തന്നെയാണ്. രവീണ ടണ്ഡന്, രാധിക ശരത്കുമാര്, ഭവാനി ശ്രീ എന്നിവരാണ് സിനിമയിലെ മറ്റ് പ്രധാന വേഷങ്ങളിൽ എത്തിയിരിക്കുന്നത്.
സൂര്യയുടെ കരിയറിലെ 46-ാമത്തെ ചിത്രമായ ഇത്, വൻ വിജയമായ ‘ലക്കി ഭാസ്കർ’ എന്ന ചിത്രത്തിന് ശേഷം വെങ്കി അറ്റ്ലൂരി സംവിധാനം ചെയ്തതെന്ന പ്രത്യേകതയുമുണ്ട്. ചിത്രത്തിന്റെ സാങ്കേതിക വിഭാഗവും ഏറെ ശ്രദ്ധേയമാണ്.
നിമിഷ് രവി (ഛായാഗ്രഹണം), ജി വി പ്രകാശ് കുമാർ (സംഗീതം), നവീൻ നൂലി (എഡിറ്റർ), ബംഗ്ലാൻ (പ്രൊഡക്ഷൻ ഡിസൈനർ), യലമഞ്ചിളി ഗോപാല കൃഷ്ണ (നാനി) (എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ), കരുമാഞ്ചി ഉമാ മഹേശ്വര റാവു (ലൈൻ പ്രൊഡ്യൂസർ) തുടങ്ങിയ പ്രമുഖരാണ് അണിയറയിൽ പ്രവർത്തിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

