ഉത്തർപ്രദേശിലെ ഹമീർപൂരിൽ ഭക്ഷ്യസുരക്ഷാ വിഭാഗത്തിന്റെ പരിശോധനയ്ക്കിടെ സ്വന്തം കടയിലെ പലഹാരം കഴിക്കാൻ ജീവനക്കാരൻ വിസമ്മതിച്ച സംഭവത്തിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നു. ഹമീർപൂർ ജില്ലയിലെ ‘ജയ് ഭവാനി സ്വീറ്റ്സ്’ എന്ന സ്ഥാപനത്തിലാണ് ഈ അസാധാരണ സംഭവം അരങ്ങേറിയത്.
കടയിൽ നിന്ന് വാങ്ങിയ മധുരപലഹാരം കഴിച്ച് ഒരു സ്ത്രീക്ക് ശാരീരിക അസ്വസ്ഥതയും രോഗബാധയും ഉണ്ടായതിനെ തുടർന്നാണ് അധികൃതർ ഇവിടെ പരിശോധനയ്ക്കായി എത്തിയത്. സ്ഥാപനത്തിലെ ശുചിത്വമില്ലായ്മയും മായം ചേർത്ത പലഹാരങ്ങളുടെ വിൽപനയും സംബന്ധിച്ച് വ്യാപകമായ പരാതികൾ ലഭിച്ചിരുന്നു.
പരിശോധനയുടെ ഭാഗമായി ഉദ്യോഗസ്ഥരിൽ ഒരാൾ കടയിലെ കൗണ്ടറിൽ ഇരുന്ന മധുരപലഹാരം എടുത്ത് ജീവനക്കാരന് കഴിക്കാൻ നൽകിയെങ്കിലും ഇയാൾ ഇത് ഭക്ഷിക്കാൻ തയാറായില്ല. ഉദ്യോഗസ്ഥർ നിരന്തരം നിർബന്ധിച്ചിട്ടും ജീവനക്കാരൻ ഈ ആവശ്യം പൂർണ്ണമായും നിഷേധിക്കുകയാണുണ്ടായത്.
തുടർന്ന്, ജില്ലാ മജിസ്ട്രേറ്റിന്റെ പ്രത്യേക നിർദ്ദേശാനുസരണം ഉദ്യോഗസ്ഥ സംഘം കടയിൽ നിന്നും വിവിധ ഭക്ഷണ സാധനങ്ങളുടെ സാമ്പിളുകൾ ശേഖരിച്ചു. പരിശോധനയിൽ ഗുണനിലവാരമില്ലാത്തതോ മായം കലർന്നതോ ആയ ഭക്ഷണപദാർത്ഥങ്ങളാണ് വിൽപന നടത്തുന്നതെന്ന് കണ്ടെത്തിയാൽ കടയുടമയ്ക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുമെന്ന് ബന്ധപ്പെട്ട
അധികൃതർ വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

