ലോകത്ത് ഇന്ന് സാഹോദര്യം നഷ്ടപ്പെടുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെന്നും, അതിർവരമ്പുകൾക്കപ്പുറം എല്ലാവരെയും ചേർത്തുപിടിക്കുന്ന മനോഭാവമാണ് കാലഘട്ടത്തിന്റെ ആവശ്യമെന്നും പരിശുദ്ധ ബസേലിയോസ് മാർത്തോമ്മാ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവാ വ്യക്തമാക്കി. തിരുവല്ല പെരിങ്ങര ഇളമൺ മനയിൽ വൈഎംസിഎ ദേശീയ കൗൺസിലിന്റെയും പി.എൻ.നമ്പൂതിരി ഫൗണ്ടേഷന്റെയും സംയുക്ത ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ‘സമന്വയം – സാഹോദര്യ സംഗമം’ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ചടങ്ങിൽ വൈഎംസിഎ എക്യൂമെനിക്കൽ ആൻഡ് ഇന്റർ റിലീജിയസ് കമ്മിറ്റി ദേശീയ ചെയർമാൻ ലിനോജ് ചാക്കോ അധ്യക്ഷത വഹിച്ചു. പരിപാടിയിൽ ഇമാം അൽഹാഫിസ് ഹുസ്നി, ഡോ.യൂഹാനോൻ മാർ ക്രിസോസ്റ്റമോസ്, വർഗീസ് മാമ്മൻ എംഎൽഎ, പി.എൻ.നമ്പൂതിരി ഫൗണ്ടേഷൻ ചെയർമാൻ ഡോ.രമേശ് ഇളമൺ നമ്പൂതിരി, വൈസ് ചെയർമാൻ കെ.സി.മാത്യു, വൈഎംസിഎ ഉപദേശക സമിതി ദേശീയ വൈസ് ചെയർമാൻ റെജി ജോർജ്, ശ്രീശങ്കര ട്രസ്റ്റ് ചെയർമാൻ ശംഭു നമ്പൂതിരി, വൈഎംസിഎ ദേശീയ നിർവാഹക സമിതിയംഗം ജോ ഇലഞ്ഞിമൂട്ടിൽ, സബ് റീജൻ ചെയർമാൻ ജോജി പി.തോമസ്, ജനറൽ കൺവീനർ സുനിൽ മറ്റത്ത്, റെയ്മോൾ ജോൺസൺ എന്നിവർ പ്രസംഗിച്ചു.
ചടങ്ങിന്റെ ഭാഗമായി വർഗീസ് മാമ്മൻ എംഎൽഎയെ ആദരിക്കുകയും, അർഹരായവർക്ക് ഓണക്കിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

