പാലത്തായി പീഡനക്കേസിൽ പ്രതിയായ ബിജെപി നേതാവിന്റെ ശിക്ഷ മരവിപ്പിച്ച സംഭവത്തിൽ സംസ്ഥാന സർക്കാരിനും പ്രോസിക്യൂഷനും എതിരെ രൂക്ഷ വിമർശനവുമായി സമസ്ത രംഗത്ത്. ഹൈക്കോടതിയുടെ നടപടി സർക്കാരും പ്രോസിക്യൂഷനും ഇരന്നു വാങ്ങിയ പരാജയമാണെന്നാണ് സംഘടനയുടെ മുഖപത്രമായ സുപ്രഭാതത്തിന്റെ എഡിറ്റോറിയലിൽ വ്യക്തമാക്കുന്നത്.
കേസിൽ സർക്കാർ മനഃപൂർവ്വം തോറ്റുകൊടുത്തതാണെന്നും പ്രോസിക്യൂഷന്റെ ഭാഗത്തുനിന്നുമുണ്ടായ ഗുരുതരമായ അലംഭാവമാണ് പ്രതിക്ക് അനുകൂലമായ വിധി വരാൻ കാരണമായതെന്നും എഡിറ്റോറിയൽ കുറ്റപ്പെടുത്തുന്നു. കോടതിയിൽ സ്വീകരിച്ച നിലപാടുകളും കേസ് കൈകാര്യം ചെയ്ത രീതിയും തികച്ചും തെറ്റാണെന്നും, ഇത് അതിജീവിതയോടുള്ള വലിയ അനീതിയാണെന്നും മുഖപത്രം ചൂണ്ടിക്കാണിക്കുന്നു.
കേരളത്തിലെ മുഖ്യധാരാ മുന്നണികൾക്കെതിരെയും കടുത്ത വിമർശനങ്ങളാണ് ഇതിൽ ഉന്നയിച്ചിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

