പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിനെതിരെ കേന്ദ്ര സർക്കാരിന് കത്തയച്ച് കേരളം. കേന്ദ്ര റെയിൽവേ മന്ത്രിക്ക് മുഖ്യമന്ത്രി വി ഡി സതീശൻ ആണ് കത്ത അയച്ചത്.
ഡിവിഷൻ വിഭജിക്കാനുള്ള തീരുമാനം എത്രയും പെട്ടെന്ന് പുനപരിശോധിക്കണമെന്ന് കത്തിലൂടെ കേരളം ശക്തമായി ആവശ്യപ്പെട്ടിട്ടുണ്ട്. ഏകപക്ഷീയമായി എടുത്ത ഇത്തരം തീരുമാനങ്ങൾ ഒരു കാരണവശാലും അംഗീകരിക്കില്ലെന്ന് സർക്കാർ കത്തിൽ വ്യക്തമാക്കിയിട്ടുണ്ട്.
ഡിവിഷൻ വിഭജനം വഴി സംസ്ഥാനത്തിന് ഉണ്ടായേക്കാവുന്ന വലിയ സാമ്പത്തിക നഷ്ടങ്ങളെക്കുറിച്ചും കേന്ദ്ര റെയിൽവേ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തിയിട്ടുണ്ട്. ഈ തീരുമാനം പുനഃപരിശോധിക്കണമെന്നത് കേരളത്തിന്റെ ഒറ്റക്കെട്ടായ ആവശ്യമാണെന്നും കത്തിൽ ചൂണ്ടിക്കാണിക്കുന്നു.
ഇതിനിടെ, തിരുവോണ ദിവസം പാലക്കാട് റെയിൽവേ ഡിവിഷൻ ഓഫീസിന് മുന്നിൽ യുഡിഎഫ് ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്നും അറിയിച്ചിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

