വിഴിഞ്ഞം ∙ ഓണക്കാലം അടുത്തെത്തിയതോടെ വിഴിഞ്ഞം മീൻപിടിത്ത തീരത്തേക്ക് വിവിധ ഇനം കണവകളുടെ വരവ് വർധിച്ചു. ചതക്കണവ, ഓലക്കണവ, സൂചിക്കണവ എന്നീ മൂന്നിനം കണവകളാണ് കഴിഞ്ഞ ദിവസങ്ങളിൽ മത്സ്യത്തൊഴിലാളികളുടെ വലകളിൽ വലിയ തോതിൽ ലഭിച്ചത്.
ഇന്നലെ ഉച്ചകഴിഞ്ഞതോടെ തീരത്തെത്തിയ വള്ളങ്ങളിൽ ഈ മത്സ്യ ഇനങ്ങളായിരുന്നു കൂടുതലായി ഉണ്ടായിരുന്നത്. ഈ സീസൺ ആരംഭിച്ച് മൂന്ന് മാസത്തിനിടയിൽ ടൺ കണക്കിന് കണവയാണ് വിഴിഞ്ഞം തീരത്തുനിന്ന് വിദേശ വിപണികളിലേക്ക് കയറ്റി അയച്ചതെന്ന് മേഖലയിലെ മൊത്തക്കച്ചവടക്കാർ വ്യക്തമാക്കി.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി കണവയുടെ ലഭ്യത തുടർച്ചയായി ലഭിക്കുന്നുണ്ട്. ഇവിടെ നിന്നും ലേലത്തിൽ പിടിക്കുന്ന മത്സ്യങ്ങൾ കൊച്ചി വഴിയാണ് വിദേശരാജ്യങ്ങളിലേക്ക് അയക്കുന്നത്.
അതേസമയം, വിഴിഞ്ഞം രാജ്യാന്തര തുറമുഖത്ത് റോഡ് മാർഗമുള്ള ചരക്കുനീക്കം ആരംഭിച്ചതോടെ പ്രദേശത്ത് പുതിയ മത്സ്യ സംസ്കരണ കേന്ദ്രങ്ങൾ ആരംഭിക്കാൻ കളമൊരുങ്ങിയിട്ടുണ്ട്. ഇതിന്റെ ഭാഗമായി തീരത്തോടുചേർന്ന് ആദ്യത്തെ സംസ്കരണ കേന്ദ്രം വൈകാതെ പ്രവർത്തനം ആരംഭിക്കുമെന്നാണ് ബന്ധപ്പെട്ട
അധികാരികൾ നൽകുന്ന വിവരം.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

