ന്യൂഡൽഹി: ബാർ കൗൺസിൽ ഓഫ് ഇന്ത്യ (ബിസിഐ) ചെയർമാന്റെ നടപടികൾക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. ചെയർമാൻ എം കെ മിശ്ര രാജിവെക്കണമെന്ന് ആവശ്യപ്പെട്ട് കൗൺസിൽ അംഗം എൻ മനോജ് കുമാർ രംഗത്തുവന്നു.
ചെയർമാന്റെ പ്രവർത്തനം പൂർണ്ണമായും ജനാധിപത്യവിരുദ്ധമാണെന്നും ഇത് കൗൺസിലിന്റെ പ്രതിഛായക്ക് കളങ്കം വരുത്തുന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. ചെയർമാനെതിരെ കൂടുതൽ അംഗങ്ങളുടെ പിന്തുണ തേടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
എം കെ മിശ്ര ജനാധിപത്യ വിരുദ്ധമായിട്ടാണ് ബാർ കൗൺസിൽ ഓഫ് ഇന്ത്യ അധ്യക്ഷ സ്ഥാനത്ത് പ്രവർത്തിക്കുന്നതെന്നാണ് കൗൺസിൽ അംഗം എൻ മനോജ് കുമാർ വ്യക്തമാക്കിയത്. ബാർ കൗൺസിലിന്റെ പ്രതിഛായക്ക് നിരക്കാത്ത വിധമാണ് ചെയർമാന്റെ പ്രവർത്തനം.
അദ്ദേഹത്തിനെതിരെ സാമ്പത്തിക ആരോപണങ്ങൾ അടക്കം നിലവിലുണ്ട്. ഈ സാഹചര്യത്തിലാണ് രാജി ആവശ്യപ്പെട്ട് പ്രമേയം അവതരിപ്പിച്ചതെന്ന് ബിസിഐ അംഗം എൻ മനോജ് കുമാർ വ്യക്തമാക്കി.
നാഷണൽ അക്കാദമി ഓഫ് ലീഗൽ സ്റ്റഡീസ് ആന്റ് റിസർച്ച് സർവകലാശാലയിലെ ബിരുദ ദാനചടങ്ങിൽ ചീഫ് ജസ്റ്റിസ് സൂര്യകാന്ത് പങ്കെടുത്താൽ ചടങ്ങ് ബഹിഷ്ക്കരിക്കുമെന്ന് പ്രഖ്യാപിച്ച വിദ്യാർത്ഥികളുടെ എൻറോൾമെന്റ് തടയാനുള്ള ചെയർമാൻ എം കെ മിശ്രയുടെ നീക്കം നേരത്തെ വലിയ വിവാദങ്ങൾക്ക് വഴിവെച്ചിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

