മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി വീണ പ്രതിയായ സിഎംആര്‍എല്‍ – എക്സാലോജിക് മാസപ്പടി കേസിൽ രാഷ്ട്രീയ പ്രതിരോധം ശക്തമാക്കാൻ സിപിഐഎം തീരുമാനം. ഇതിന്റെ ഭാഗമായി ഇന്ന് കോഴിക്കോട് മുതലക്കുളത്ത് പ്രത്യേക വിശദീകരണ യോഗം സംഘടിപ്പിക്കും.
സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ യോഗം ഉദ്ഘാടനം ചെയ്യും. ടി വീണയ്ക്ക് എതിരെയുള്ള എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടപടി പൂർണ്ണമായും രാഷ്ട്രീയ പ്രേരിതമാണെന്നാണ് സിപിഐഎം നിലപാട്.
മന്ത്രി മുഹമ്മദ് റിയാസിനെ ലക്ഷ്യം വെച്ചാണ് ഇത്തരം നീക്കങ്ങൾ നടക്കുന്നതെന്നും പാർട്ടി ആരോപിക്കുന്നു. കഴിഞ്ഞ ദിവസം ചേർന്ന കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് യോഗം ഈ വിഷയം ഗൗരവമായി ചർച്ച ചെയ്തിരുന്നു.
ഇതിന്റെ തുടർച്ചയായാണ് വിവാദങ്ങളെ രാഷ്ട്രീയമായി നേരിടാനും പാർട്ടി അണികൾക്കും പൊതുജനങ്ങൾക്കും മുന്നിൽ വിശദീകരിക്കാനും സിപിഐഎം നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

