തിരുവനന്തപുരം ജില്ലയിലെ കഠിനംകുളത്ത് ഗുഡ്സ് ഓട്ടോ ഡ്രൈവർക്ക് നേരെ നാലംഗ സംഘത്തിന്റെ ക്രൂരമായ ആക്രമണം. ഓട്ടം വിളിച്ചുവരുത്തിയ ശേഷം മദ്യപസംഘം കുപ്പി ഉപയോഗിച്ച് തലയ്ക്കടിച്ച് വീഴ്ത്തുകയും പണം കവരുകയും ചെയ്തു എന്നാണ് പരാതി.
സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ കഠിനംകുളം സ്വദേശി മനാഫ് നിലവിൽ ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ്. ബുധനാഴ്ച വൈകിട്ടാണ് ഈ ദാരുണ സംഭവം അരങ്ങേറിയത്.
പ്രദേശവാസികളായ നാല് പേരാണ് അന്ന് ഓട്ടം വിളിച്ചത്. മനാഫിനെ ക്രൂരമായി മർദിച്ച് അവശനാക്കിയ ശേഷം സംഘം പണം തട്ടിയെടുത്ത് സ്ഥലത്തുനിന്നും കടന്നുകളയുകയായിരുന്നു.
ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന അദ്ദേഹത്തിന്റെ മകളാണ് അബോധാവസ്ഥയിൽ വഴിയരികിൽ കിടക്കുന്ന നിലയിൽ ഇദ്ദേഹത്തെ കണ്ടെത്തിയത്. തുടർന്ന് നടത്തിയ പരിശോധനകളിലും പ്രാഥമിക ചികിത്സയ്ക്കും ശേഷം അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയെങ്കിലും മനാഫിന്റെ ആരോഗ്യനില അതീവ ഗുരുതരമായി തുടരുകയാണ്.
സംഭവത്തിൽ നാല് പേർക്കെതിരെ കഠിനംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ടെങ്കിലും പ്രതികളെ ഇതുവരെ പിടികൂടാൻ കഴിഞ്ഞിട്ടില്ല.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

