പ്രമുഖ നിർമ്മാണ കമ്പനിയായ ഗുഡ്വിൽ എൻ്റർടെയ്ൻമെൻ്റ്സിൻ്റെ ബാനറിൽ ഒരുങ്ങുന്ന പുതിയ ഇൻവെസ്റ്റിഗേറ്റീവ് ത്രില്ലർ ചിത്രം ‘ഓപ്പറേഷൻ ത്രാൾ’ പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന ടീസർ റിലീസിനൊരുങ്ങുന്നു. ഓഗസ്റ്റ് 26 തിരുവോണ ദിനത്തിൽ രാവിലെ 11:11-നാണ് ചിത്രത്തിൻ്റെ ഔദ്യോഗിക ടീസർ പുറത്തുവിടുന്നത്.
ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയായത്. കേരളം, കോയമ്പത്തൂർ, ന്യൂഡൽഹി, കുളു, മണാലി, മസൂറി, ലഡാക്ക് തുടങ്ങി വിവിധ നഗരങ്ങളിലായാണ് ചിത്രീകരണം പൂർത്തിയാക്കിയത്.
ബിഗ് ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രം മലയാള സിനിമയെ പാൻ ഇന്ത്യൻ തലത്തിലേക്ക് ഉയർത്താൻ ലക്ഷ്യമിട്ടുള്ളതാണ്. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ അഞ്ച് ഭാഷകളിലായിട്ടാണ് ചിത്രം വേൾഡ് വൈഡ് റിലീസിനൊരുങ്ങുന്നത്.
പ്രശസ്ത താരം ജയസൂര്യ കേന്ദ്ര കഥാപാത്രമായി എത്തുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് രതീഷ് വേഗയാണ്. റിതിക സിംഗ്, കാവ്യ ഷെട്ടി, ആൻസൺ പോൾ, നന്ദലാൽ കൃഷ്ണമൂർത്തി, വിനയ് റായ്, സിദ്ധിഖ്, സായ് കുമാർ, മുരളി ശർമ്മ, സിറാജുദ്ദീൻ എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നത്.
ജമ്മു കശ്മീരിലെ ത്രാളില്‍ ഇന്ത്യൻ സൈന്യവും തീവ്രവാദികളുമായി നടന്ന ശ്രദ്ധേയമായ ഏറ്റുമുട്ടലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. ഗുഡ്വിൽ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ജോബി ജോർജ് തടത്തിൽ നിർമ്മിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇതിനോടകം തന്നെ ശ്രദ്ധ നേടിയിരുന്നു.
നാഷണൽ ഇന്റലിജൻസ് പ്രവർത്തനങ്ങളുടെ പശ്ചാത്തലത്തിൽ മുന്നോട്ട് പോകുന്ന ചിത്രത്തിൽ വൻ ആക്ഷൻ രംഗങ്ങളും ദേശസ്നേഹ സന്ദേശവുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. സുനിമോൾ ജോബി സഹനിർമ്മാതാവായ ചിത്രത്തിന്റെ ഛായാഗ്രഹണം നജോസ് നിർവ്വഹിക്കുന്നു.
എഡിറ്റിംഗ് ഷഫീഖ് വി.ബി. കൈകാര്യം ചെയ്യുമ്പോൾ, ചിത്രത്തിന്റെ സംഗീതവും പശ്ചാത്തലസംഗീതവും ഒരുക്കുന്നത് സംവിധായകൻ രതീഷ് വേഗ തന്നെയാണ്.
പ്രോജക്ട് ഡിസൈൻ നോബിൾ ജേക്കബ്, പ്രൊഡക്ഷൻ ഡിസൈൻ സജീഷ് താമരശ്ശേരി, കലാസംവിധാനം സുനീഷ് സോദരൻ, വസ്ത്രാലങ്കാരം സമീറ സനീഷ്, സരിത ജയസൂര്യ, മേക്കപ്പ് റോണക്സ് സേവ്യർ, ചീഫ് അസോസിയേറ്റ് ഡയറക്ഷൻ ഉല്ലാസ് കൃഷ്ണ, സൗണ്ട് മിക്സിംഗ് എം.ആർ. രാജകൃഷ്ണൻ, സ്റ്റിൽസ് ഫോട്ടോഗ്രാഫി ജാൻ ജോസഫ് ജോർജ്, സൗണ്ട് ഡിസൈൻ വിക്കി (റെസൊണൻസ് ഓഡിയോസ്), പബ്ലിസിറ്റി ഡിസൈൻസ് ടെൻപോയിന്റ് മീഡിയ, പ്രൊഡക്ഷൻ കൺട്രോളർ ഇക്ബാൽ പാനായിക്കുളം, മാർക്കറ്റിംഗ് സ്റ്റോറീസ് സോഷ്യലിന്റെ ബാനറിൽ ഡോ.സംഗീത ജനചന്ദ്രൻ, പിആർഒ ആതിര ദിൽജിത്ത്, വാഴൂർ ജോസ് എന്നിവരും നിർവ്വഹിക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

