പ്രമുഖ താരം ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി സംവിധായകന് നഹാസ് ഹിദായത്ത് ഒരുക്കുന്ന പുതിയ ചിത്രമായ ‘ഐ ആം ഗെയിം’ എന്ന സിനിമയുടെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ ഔദ്യോഗികമായി പുറത്തുവിട്ടു. ചിത്രത്തിലെ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ദുല്‍ഖര്‍ സല്‍മാനെ മാത്രമാണ് പുതിയ പോസ്റ്ററില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആദ്യം ഓണം റിലീസായി ഓഗസ്റ്റ് 20 ന് തിയറ്ററുകളില്‍ എത്തിക്കാനായിരുന്നു പദ്ധതിയിട്ടിരുന്നത്. എന്നാല്‍ പിന്നീട് അണിയറപ്രവര്‍ത്തകര്‍ റിലീസ് തീയതി നീട്ടിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു.
പുതുക്കിയ വിവരങ്ങള്‍ പ്രകാരം സെപ്റ്റംബര്‍ 3 ആണ് ചിത്രത്തിന്റെ പുതിയ റിലീസ് തീയതി. അതുകൊണ്ടുതന്നെ ഓണത്തോടനുബന്ധിച്ച് ചിത്രം പ്രേക്ഷകരിലേക്ക് എത്തും.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസ് ചെയ്യുന്നുണ്ട്. നടന് ദുല്‍ഖറിന്റെ വേഫെറർ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ഈ ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലര്‍ ചിത്രം അദ്ദേഹത്തിന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ പ്രൊജക്റ്റുകളിലൊന്നമായാണ് ഒരുങ്ങുന്നത്.
വേഫെറർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ, ജോം വർഗീസ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. സജീർ ബാബ, ഇസ്മായിൽ അബൂബക്കർ, ബിലാൽ മൊയ്ദു എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.
കൂടാതെ സജീർ ബാബ, ആദർശ് സുകുമാരൻ, ഷബാസ് റഷീദ് എന്നിവരാണ് ചിത്രത്തിന് വേണ്ടി സംഭാഷണങ്ങള്‍ ഒരുക്കിയിട്ടുള്ളത്. തെന്നിന്ത്യയിലെ നൂറിലധികം വിവിധ ലൊക്കേഷനുകളിലായി ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ സിനിമ മലയാള സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒന്നാണ്.
അതീവ സ്റ്റൈലിഷ് ലുക്കില്‍ മാസ്സ് കഥാപാത്രമായാണ് ദുല്‍ഖര്‍ സല്മാന് ഈ ചിത്രത്തില്‍ അഭിനയിക്കുന്നത്. മലയാള സിനിമയിലെ ഏറ്റവും വലിയ റിലീസുകളില്‍ ഒന്നായാണ് ചിത്രം തിയറ്ററുകളിലേക്ക് എത്തുന്നത്.
ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത് ജേക്സ് ബിജോയ് ആണ്. ചിത്രത്തിന്റെ ഒഫീഷ്യല്‍ മ്യൂസിക് അവകാശം സ്വന്തമാക്കിയിരിക്കുന്നത് സീ മ്യൂസിക് ആണ്.
സിനിമയിലെ സംഘട്ടന രംഗങ്ങള്‍ ഒരുക്കിയിരിക്കുന്നത് പ്രശസ്തരായ അൻപറിവ് മാസ്റ്റേഴ്സ് ആണ്. മെഗാ ബ്ലോക്ക്ബസ്റ്റര്‍ ഹിറ്റായ ‘ലോക’യ്ക്ക് ശേഷം വേഫെറർ ഫിലിംസിന്റെ ബാനറില്‍ പുറത്തിറങ്ങുന്ന ചിത്രം കൂടിയാണിത്.
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ നാല്പതാം ചിത്രമായി എത്തുന്ന ഈ ബിഗ് ബഡ്ജറ്റ് ആക്ഷൻ ത്രില്ലറില്‍ നായകന് പുറമെ ആന്റണി വർഗീസ്, തമിഴ് നടനും സംവിധായകനുമായ മിഷ്കിൻ, കായദു ലോഹർ, കതിർ, പാർത്ഥ് തിവാരി, തമിഴ് നായിക താരം സംയുക്ത വിശ്വനാഥൻ തുടങ്ങി വലിയൊരു താരനിരയാണ് അണിനിരക്കുന്നത്. സൂപ്പർ ഹിറ്റ് ചിത്രമായ ‘ആര്‍ഡിഎക്സി’ന് ശേഷം സംവിധായകന് നഹാസ് ഹിദായത്ത് ഒരുക്കുന്ന ചിത്രം കൂടിയാണ് ‘ഐ ആം ഗെയിം’.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

