മലയാള സിനിമയിൽ ഏറെ കൗതുകം ഉണർത്തിയ നീരജ് മാധവ് നായകനാകുന്ന പുതിയ ചിത്രം ‘പ്ലൂട്ടോ’ ഒടിടി റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിൽ മദ്യം മാത്രം കുടിക്കുന്ന ഒരു ഏലിയന്റെ വേഷത്തിലാണ് അൽത്താഫ് സലിം എത്തുന്നത്.
പ്രമുഖ പ്ലാറ്റ്ഫോമായ സൈന പ്ലേയ്ക്കാണ് ചിത്രത്തിന്റെ സ്ട്രീമിങ് അവകാശം ലഭിച്ചിരിക്കുന്നത്. വരുന്ന ഓഗസ്റ്റ് 4 തിങ്കളാഴ്ച മുതൽ ചിത്രം ഒടിടിയിൽ പ്രേക്ഷകർക്ക് ലഭ്യമാകും.
ആദിത്യൻ ചന്ദ്രശേഖർ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഓർക്കിഡ് ഫിലിംസ് ഇന്റർനാഷണൽ ബാനറിൽ റെജു കുമാർ, രശ്മി റെജു എന്നിവർ ചേർന്നാണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിൽ അജു വർഗീസ്, ആർഷ ബൈജു തുടങ്ങിയവരും മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.
ഇതിൽ അജു വർഗീസിന്റെ വ്യത്യസ്തമായ മേക്കോവർ പ്രേക്ഷകർക്കിടയിൽ ഏറെ ചർച്ച ചെയ്യപ്പെട്ടിരുന്നു. ഇവരെ കൂടാതെ സുബിൻ ടാർസൻ, ദിനേശ് പ്രഭാകർ, വിനീത് തട്ടിൽ, നിഹാൽ നിസാം, സഹീർ മുഹമ്മദ്, നിംന ഫാത്തിമി, സച്ചിൻ, തുഷാര പിള്ള, വിപിൻ അറ്റ്ലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.
ചിത്രത്തിന്റെ കേരളത്തിലെ തിയേറ്റർ വിതരണാവകാശം സെഞ്ച്വറി ഫിലിംസ് ആണ് സ്വന്തമാക്കിയിരുന്നത്. ജിസിസി മേഖലയിൽ ട്രൂത്ത് ഗ്ലോബൽ ഫിലിംസും, ജിസിസി ഒഴികെയുള്ള മറ്റ് വിദേശ രാജ്യങ്ങളിൽ ബെർക്ഷെയർ ഡ്രീം ഹൗസുമാണ് ചിത്രം തിയേറ്ററുകളിൽ എത്തിച്ചത്.
വിഷ്ണു ശർമ്മ ഛായാഗ്രഹണം നിർവ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത് നിയാസ് മുഹമ്മദാണ്. സനത് ശിവരാജ് എഡിറ്റിംഗും അർക്കാഡോ സംഗീത വിഭാഗവും കൈകാര്യം ചെയ്യുന്നു.
ചിത്രത്തിന്റെ ആർട്ട് ഡയറക്ടർ രാഖിലും കോസ്റ്റ്യൂം ഡിസൈനർ സ്റ്റെഫി സേവ്യറുമാണ്. ഏറെ പ്രാധാന്യമുള്ള മേക്കപ്പ്, പ്രോസ്തെറ്റിക്സ് എന്നീ വിഭാഗങ്ങൾ കൈകാര്യം ചെയ്യുന്നത് റോണക്സ് സേവ്യറാണ്.
സിനിമയിലെ വി.എഫ്.എക്സ് രംഗങ്ങളാണ് പ്ലൂട്ടോയുടെ മറ്റൊരു പ്രധാന ഹൈലൈറ്റ്. ഫ്ലൈയിംഗ് പ്ലൂട്ടോയാണ് വിഷ്വൽ ഇഫക്റ്റ്സ് കൈകാര്യം ചെയ്യുന്നത്.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ജയകൃഷ്ണൻ ആർ കെ, ക്രീയേറ്റീവ് പ്രൊഡ്യൂസഴ്സ്: കിഷോർ ആർ കൃഷ്ണൻ & അനന്ദു സുരേഷ്, പ്രൊഡക്ഷൻ കൺട്രോളർ: ജാവേദ് ചെമ്പ്, സൗണ്ട് ഡിസൈനേഴ്സ്: ശങ്കരൻ & സിദ്ധാർഥ്, സൗണ്ട് മിക്സിംഗ്: വിഷ്ണു സുജാതൻ. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിൽ എപിയൻസ്, റോബിൻ ടോം എന്നിവരാണ് സ്റ്റണ്ട് കോർഡിനേറ്റർമാർ.
ചീഫ് അസോസിയേറ്റ് ഡയറക്ടർ: അർജുനൻ, കളറിസ്റ്റ്: വിഷ്ണു വർദ്ധൻ കെ, ഫിനാൻസ് കൺട്രോളർ: സണ്ണി താഴുത്തല, പ്രൊഡക്ഷൻ മാനേജർ: പക്കു, സ്റ്റിൽസ്: അമൽ സി സാധർ, ടൈറ്റിൽ: ശ്രാവൺ സുരേഷ് കല്ലൻ, സ്റ്റണ്ട് ഡിസൈൻ: ആദിത്യൻ ചന്ദ്രശേഖർ & വിഷ്ണു ശർമ്മ, മാർക്കറ്റിംഗ് ആൻഡ് സ്റ്റ്രാറ്റജി: ലൂപ്പ് സ്റ്റോറീസ്, പബ്ലിസിറ്റി ഡിസൈൻസ്: ടെൻ പോയിന്റ്, വിഷ്വൽ പ്രോമോഷൻസ്: സ്നേക്ക്പ്ലാന്റ് എൽ.എൽ.പി, പി.ആർ.ഒ: അപർണ ഗിരീഷ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

