എൽഡിഎഫിൽ പുതിയ രാഷ്ട്രീയ പോര് രൂപപ്പെടുന്നു. പ്രതിപക്ഷ ഉപനേതാവ് ആരായിരിക്കുമെന്ന വിഷയം സംബന്ധിച്ച് സ്പീക്കർക്ക് താൻ കത്ത് നൽകേണ്ട
താമസം മാത്രമേയുള്ളൂവെന്ന് പിണറായി വിജയൻ നടത്തിയ പരാമർശമാണ് മുന്നണിയിൽ പുതിയ തർക്കങ്ങൾക്ക് വഴിതുറന്നിരിക്കുന്നത്. ഈ പ്രസ്താവനയ്ക്കെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം രംഗത്തുവന്നത് രാഷ്ട്രീയ തലത്തിൽ ചർച്ചയായിട്ടുണ്ട്.
പിണറായിയുടെ ഭാഗത്തുനിന്നുണ്ടായ പ്രതികരണം അദ്ദേഹത്തിന്റെ രാഷ്ട്രീയ പക്വതയ്ക്ക് നിരക്കുന്നതല്ലെന്നാണ് ബിനോയ് വിശ്വം കുറ്റപ്പെടുത്തിയത്. തിരുവനന്തപുരം കേന്ദ്രീകരിച്ച് നടന്ന സംഭവങ്ങളുടെ പശ്ചാത്തലം ഇങ്ങനെയാണ്.
പ്രതിപക്ഷ ഉപനേതാവ് ആരെന്ന കാര്യം വ്യക്തമാക്കി താനാണ് കത്ത് നൽകേണ്ടതെന്നും, ആ കത്ത് നൽകിയാൽ ഉടൻതന്നെ ഉപനേതാവ് വരുമെന്നുമായിരുന്നു വാർത്താസമ്മേളനത്തിൽ പിണറായി വിജയൻ വ്യക്തമാക്കിയത്. കത്തിലുള്ള പേര് ഒരു സിപിഐ നേതാവിന്റെയാകുമോ അതോ സിപിഎം നേതാവിന്റെയാകുമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, “ഒരു സംശയവുമില്ല” എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.
അത് ഒരു “സിപിഎം നേതാവിന്റെ പേരായിരിക്കും” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ പരാമർശം പുറത്തുവന്നതിന് തൊട്ടുപിന്നാലെ മാധ്യമങ്ങളെ കണ്ട
ബിനോയ് വിശ്വം തന്റെ അതൃപ്തി പരസ്യമായി പ്രകടിപ്പിച്ചു. സഖാവ് പിണറായി വിജയൻ ഇത്തരമൊരു രീതിയിൽ സംസാരിച്ചുവെന്ന് വിശ്വസിക്കാൻ തന്നെ പ്രയാസമുണ്ടെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
അഥവാ അദ്ദേഹം അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ തന്നെ, അത് അദ്ദേഹം വഹിക്കുന്ന പദവിക്കോ രാഷ്ട്രീയ പക്വതയ്ക്കോ ചേർന്നതല്ലെന്ന് ബിനോയ് വിശ്വം തുറന്നടിച്ചു. മുന്നണിയിലെ തർക്കവിഷയങ്ങൾ ചർച്ച ചെയ്യേണ്ടത് ഉഭയകക്ഷി ചർച്ചകളിലൂടെയാണെന്നും, അല്ലാതെയുള്ള ഇത്തരം പരസ്യ പ്രതികരണങ്ങൾ എൽഡിഎഫിന്റെ സംസ്കാരത്തിന് നിരക്കുന്നതല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

