തൊടുപുഴയിലുള്ള ഒളമറ്റം കരിങ്കുന്നം കുറിഞ്ഞി സ്വദേശിയായ തങ്കച്ചൻ (കുറിഞ്ഞി തങ്കച്ചൻ-65) ആണ് മരണപ്പെട്ടത്. വലിയ രീതിയിൽ പൊതുശ്രദ്ധ നേടിയ കുമാരമംഗലം പോക്സോ കേസിലെ രണ്ടാം പ്രതിയായിരുന്നു ഇയാൾ.
ഈ ആഴ്ച തന്നെ കേസിന്റെ വിധി പ്രസ്താവിക്കാനിരിക്കെയാണ് ഈ സംഭവം ഉണ്ടായിരിക്കുന്നത്. കോടതിയിൽ വിധി പറയുന്ന ദിവസം പ്രതി ഹാജരാകാത്തതിനെ തുടർന്ന് ജഡ്ജി വിധി പ്രസ്താവം മാറ്റിവെക്കുകയായിരുന്നു.
2017 ലാണ് ഈ കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പ്രതിയായ തങ്കച്ചൻ വിവിധ സ്ഥലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോയി പീഡനത്തിനിരയാക്കി എന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിട്ടുള്ളത്.

