എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻക്കെതിരെ രൂക്ഷ വിമർശനവുമായി പിണറായി വിജയൻ. മുൻ സ്പീക്കർ എ.എൻ ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ പരാമർശങ്ങളെ തള്ളിക്കളഞ്ഞാണ് പ്രതിപക്ഷ നേതാവിന്റെ പ്രതികരണം.
വെള്ളാപ്പള്ളിയുടേത് തീർത്തും അസംബന്ധമായ പ്രസ്താവനയാണെന്നും അത് അവജ്ഞയോടെ തള്ളിക്കളയുന്നുവെന്നും പിണറായി വിജയൻ വ്യക്തമാക്കി. നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് വെള്ളാപ്പള്ളി വർഗീയച്ചുവയുള്ള പരാമർശങ്ങൾ നടത്തിയ ഘട്ടങ്ങളിലെല്ലാം മൗനം പാലിക്കുകയും, അദ്ദേഹത്തെ ആദരിക്കുന്ന ചടങ്ങിലെത്തി വാനോളം പുകഴ്ത്തുകയും ചെയ്ത അതേ വ്യക്തിയാണ് ഇപ്പോൾ ഈ നിലപാടുമായി രംഗത്തുവന്നിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

