തെന്നിന്ത്യൻ സൂപ്പർ താരം യഷിനെ നായകനാക്കി ഗീതു മോഹൻദാസ് സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ബ്രഹ്മാണ്ഡ ചിത്രം ‘ടോക്സിക്’ റിലീസിനൊരുങ്ങുന്നു. ചിത്രത്തിന്റേതായി പുറത്തുവന്ന ട്രെയിലറിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലോകമെമ്പാടുമുള്ള സിനിമാപ്രേമികളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ആക്ഷനും ഇമോഷനും വയലൻസിനും ഒരുപോലെ പ്രാധാന്യം നൽകുന്ന ഒരു ചിത്രമാകും ഇതെന്നാണ് ട്രെയിലർ നൽകുന്ന സൂചന. ചിത്രത്തിൽ താരം ഇരട്ട
വേഷത്തിലാകും എത്തുന്നത് എന്ന സൂചനയും ഇതിനോടകം ചർച്ചയായിട്ടുണ്ട്. ആഗോളതലത്തിൽ ഓഗസ്റ്റ് 26-ന് ചിത്രം തിയേറ്ററുകളിൽ എത്തുമെന്നാണ് ഔദ്യോഗിക പ്രഖ്യാപനം.
ഇതിന്റെ ഭാഗമായി ചിത്രത്തിന്റെ അഡ്വാൻസ് ബുക്കിങ് നടപടികൾക്ക് ഇതിനോടകം തുടക്കമായിട്ടുണ്ട്. യുകെ അടക്കമുള്ള വിദേശ രാജ്യങ്ങളിൽ നേരത്തെ തന്നെ ടിക്കറ്റ് ബുക്കിങ് ആരംഭിച്ചുകഴിഞ്ഞു.
ചിത്രത്തിന്റെ പ്രമേയവുമായി ബന്ധപ്പെട്ട് വലിയ പ്രതീക്ഷകളാണ് ആരാധകർക്കിടയിലുള്ളത്. ടോക്സിക് ലോകത്തെ ആദ്യമായി പരിചയപ്പെടുത്തിയപ്പോൾ നായകൻ സ്വയം പിന്നിലേക്ക് മാറി, ചിത്രത്തിലെ പ്രധാന വനിതാ കഥാപാത്രങ്ങളായ കിയാര അദ്വാനി, നയൻതാര, ഹുമ ഖുറേഷി, രുക്മിണി വസന്ത്, താര സുതാര്യ എന്നിവരെ മുൻനിരയിലേക്ക് കൊണ്ടുവന്നത് ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കഥയ്ക്കും കഥാപാത്രങ്ങൾക്കും ഒരുപോലെ മുൻതൂക്കം നൽകുന്ന ആഖ്യാനശൈലിയാണ് ചിത്രത്തിന്റേത് എന്നതിന്റെ ആദ്യ സൂചനയായിരുന്നു ഇത്. ഇപ്പോൾ ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രമായ റായയുടെ കടന്നുവരവ് ആരാധകരുടെ പ്രതീക്ഷകൾ പതിന്മടങ്ങ് വർദ്ധിപ്പിച്ചിരിക്കുകയാണ്.
യഷും ഗീതു മോഹൻദാസും ചേർന്ന് തിരക്കഥ രചിച്ച ഈ ചിത്രം കന്നഡയിലും ഇംഗ്ലീഷിലുമായാണ് ഒരേസമയം ചിത്രീകരിച്ചിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, മലയാളം ഉൾപ്പെടെയുള്ള വിവിധ ഭാഷകളിൽ ഡബ്ബ് പതിപ്പുകളും ഒരുങ്ങുന്നുണ്ട്.
ആഗോള വിപണിയെ ലക്ഷ്യമിട്ടാണ് അണിയറപ്രവർത്തകർ ചിത്രം ഒരുക്കിയിരിക്കുന്നത്. സാങ്കേതിക രംഗത്തും വലിയ നിരയാണ് ചിത്രത്തിനായി അണിനിരന്നിട്ടുള്ളത്.
ദേശീയ അവാർഡ് ജേതാവ് രാജീവ് രവി (ഛായാഗ്രഹണം), രവി ബസ്രൂർ (സംഗീതം), ഉജ്വൽ കുൽക്കർണി (എഡിറ്റിംഗ്), ടി.പി. അബിദ് (പ്രൊഡക്ഷൻ ഡിസൈൻ) എന്നിവർ ചിത്രത്തിന്റെ ഭാഗമാണ്.
ഹോളിവുഡ് ആക്ഷൻ ഡയറക്ടർ ജെ.ജെ. പെറി (ജോൺ വിക്ക്), ദേശീയ അവാർഡ് ജേതാക്കളായ അൻപറിവ്, കേച ഖംഫാക്ഡി എന്നിവർ ചേർന്നാണ് ചിത്രത്തിലെ ആക്ഷൻ രംഗങ്ങൾ ഒരുക്കിയിരിക്കുന്നത്.
വെങ്കട് കെ. നാരായണയും യാഷും ചേർന്ന് കെവിഎൻ പ്രൊഡക്ഷൻസ്, മോൺസ്റ്റർ മൈൻഡ് ക്രിയേഷൻസ് എന്നീ ബാനറുകളിലാണ് നിർമ്മാണം.
പി.ആർ.ഒ: പ്രതീഷ് ശേഖർ.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

