യാത്രക്കാരെ കയറ്റിയ ശേഷം വാതിൽ അടയ്ക്കാതെ അപകടകരമായ രീതിയിൽ സ്വകാര്യ ബസുകൾ സർവീസ് നടത്തുന്നതായി പരാതി. പാലക്കാട് നഗരപരിധിയിൽ സർവീസ് നടത്തുന്ന ബസുകളിലും ഹ്രസ്വദൂരം ഓടുന്ന വാഹനങ്ങളിലുമാണ് ഇത്തരത്തിലുള്ള സുരക്ഷാ വീഴ്ചകൾ കൂടുതലായി കണ്ടുവരുന്നത്.
ഭൂരിഭാഗം ബസുകളിലും ആധുനിക രീതിയിലുള്ള ഇലക്ട്രിക് വാതിലുകൾ സജ്ജീകരിച്ചിട്ടുണ്ടെങ്കിലും, ഇവ അടയ്ക്കാതെ യാത്ര തുടരുന്നതാണ് പതിവ്. യാത്രക്കിടെ പെട്ടെന്ന് ബ്രേക്ക് ചെയ്യേണ്ടി വരികയോ കാൽ വഴുതുകയോ ചെയ്താൽ യാത്രക്കാർ വാഹനത്തിന് പുറത്തേക്ക് തെറിച്ചുവീഴാൻ സാധ്യതയുള്ള ഗുരുതരമായ സാഹചര്യമാണ് നിലവിലുള്ളത്.
പ്രത്യേകിച്ച് തിരക്കേറിയ സമയങ്ങളിൽ ഇത്തരം യാത്രകൾ വൻ ദുരന്തങ്ങൾക്ക് വഴിവെച്ചേക്കാം. കഴിഞ്ഞ ദിവസം കോങ്ങാട്ട് ബസ് മുന്നോട്ടെടുത്തപ്പോൾ കോളജ് വിദ്യാർഥിനി മുൻവാതിലിലൂടെ റോഡിലേക്ക് വീഴുകയും അതേ ബസിന്റെ പിൻചക്രം കയറി മരിക്കുകയും ചെയ്തിരുന്നു.
ഈ അപകടത്തിന് കാരണമായ ബസിന്റെ വാതിൽ സർവീസ് നടത്തുമ്പോൾ അടച്ചിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

