പ്രസിദ്ധമായ ആറന്മുള വള്ളസദ്യയുടെ പേരിൽ ഓൺലൈൻ വഴി വൻ തട്ടിപ്പ്. പത്തനംതിട്ട ജില്ലയിലെ പമ്പാനദീതീരത്തുള്ള ആറന്മുള പാർത്ഥസാരഥി ക്ഷേത്രത്തിൽ നടക്കുന്ന ചടങ്ങിന്റെ പേരിൽ വ്യാജ പാസുകൾ നിർമ്മിച്ച് പണം തട്ടിയെടുക്കുന്നതായാണ് പരാതി ഉയർന്നിരിക്കുന്നത്.
ദേവസ്വം ജീവനക്കാരാണെന്ന് വിശ്വസിപ്പിച്ചാണ് തട്ടിപ്പുകാർ ആളുകളിൽ നിന്ന് പണം ഈടാക്കുന്നത്. വള്ളസദ്യക്കായി 3000 മുതൽ 5000 രൂപ വരെ നഷ്ടപ്പെട്ട
നിരവധി പേർ ഇതിനോടകം രംഗത്തെത്തിയിട്ടുണ്ട്. ഒരു കുടുംബം ക്ഷേത്രത്തിൽ എത്തേണ്ട
തീയതിയെക്കുറിച്ച് ചോദിച്ചപ്പോൾ തട്ടിപ്പുകാർ കഴിഞ്ഞ രണ്ട് ദിവസമായി ഇത് സംബന്ധിച്ച് മാറിമാറി മറുപടി നൽകിയിരുന്നു. ഇതിൽ സംശയം തോന്നിയ ഇവർ ഇന്ന് നേരിട്ട് ക്ഷേത്രത്തിലെത്തിയപ്പോഴാണ് കബളിപ്പിക്കപ്പെട്ട
വിവരം തിരിച്ചറിഞ്ഞത്. തുടർന്ന് ഇവർ പൊലീസിൽ പരാതി നൽകുകയായിരുന്നു.
സംഭവവുമായി ബന്ധപ്പെട്ട് പള്ളിയോട സേവാസംഘം നൽകിയ രണ്ട് പരാതികൾ ഉൾപ്പെടെ ഇതിനോടകം ആറന്മുള സ്റ്റേഷനിൽ ഔദ്യോഗികമായി ലഭിച്ചിട്ടുണ്ട്.
ഇതിനിടയിൽ കൂടുതൽ ആളുകൾ തട്ടിക്കിരയായി പരാതിയുമായി മുന്നോട്ടുവരുന്നുണ്ട്. ജനങ്ങളെ കബളിപ്പിച്ച് നടക്കുന്ന ഈ സംഘത്തിനെതിരെ കർശനമായ നിയമനടപടി സ്വീകരിക്കണമെന്ന് പള്ളിയോട
സേവാസംഘം അധികൃതർ ആവശ്യപ്പെട്ടു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

