സംസ്ഥാനത്തെ സഹകരണ സംഘങ്ങളിലെ ക്രമക്കേടുകളിൽ രാഷ്ട്രീയ പക്ഷപാതമില്ലാതെ കർശന നടപടികൾ സ്വീകരിക്കുമെന്ന് സഹകരണ വകുപ്പ് മന്ത്രി എം. ലിജു വ്യക്തമാക്കി.
രാഷ്ട്രീയ സംഘടനകളുടെ പേര് നോക്കിയല്ല, കുറ്റക്കാരുടെ കൃത്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനടതിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ പ്രധാന ഘടകമാണ് സഹകരണ മേഖലയെന്ന് വിശേഷിപ്പിച്ച മന്ത്രി, ഈ രംഗത്ത് വലിയ തോതിലുള്ള അഴിമതികളും ക്രമക്കേടുകളും നടന്നിട്ടുണ്ടെന്ന് തുറന്നടിച്ചു. മുൻകാലങ്ങളിൽ കക്ഷിരാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് മുൻഗണന നൽകിയാണ് പല സംഘങ്ങളുടെയും പ്രവർത്തനങ്ങൾ നിയന്ത്രിച്ചിരുന്നതെന്നും, പെൻഷൻ വിതരണം പോലും പൂർണ്ണമായി രാഷ്ട്രീയവൽക്കരിക്കപ്പെട്ടുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കേരള ബാങ്കിൽ പുതിയ അംഗത്വങ്ങൾ നൽകുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഗൗരവമായി പരിശോധിക്കുമെന്ന് മന്ത്രി അറിയിച്ചു.
സംഘങ്ങളുടെ യഥാർത്ഥ സാമ്പത്തിക സ്ഥിതിയും ബാധ്യതകളും വിലയിരുത്താതെ പുതിയ അംഗത്വങ്ങൾ നൽകാൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാരിന് 45 ശതമാനം ഓഹരി പങ്കാളിത്തമുള്ള സുപ്രധാന സ്ഥാപനമാണ് കേരള ബാങ്ക് എന്നും ഇതിന്റെ സുതാര്യത ഉറപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

