അമ്പലവയൽ മേഖലയിൽ സീസൺ സജീവമായതോടെ പൊതുസ്ഥലങ്ങളിലും റോഡരികുകളിലും റംബുട്ടാൻ വിൽപ്പന വ്യാപകമായി. കഴിഞ്ഞ വർഷം കിലോഗ്രാമിന് 200 മുതൽ 220 രൂപ വരെയായിരുന്ന സ്ഥാനത്ത് നിലവിൽ 250 മുതൽ 300 രൂപ വരെയാണ് ഈ വർഷത്തെ വില.
മുൻ വർഷങ്ങളെ അപേക്ഷിച്ച് ഉൽപാദനത്തിലും വിപണിയിലേക്കുള്ള വരവിലും ഉണ്ടായ കുറവാണ് വിലക്കയറ്റത്തിന് കാരണമെന്ന് വ്യാപാരികൾ വ്യക്തമാക്കുന്നു. ജില്ലയിലെ കർഷകർ വിളവെടുക്കുന്ന റംബുട്ടാൻ പ്രാദേശിക വിപണിയിൽ വിൽപന നടത്തുന്നതിനൊപ്പം മറ്റ് പ്രദേശങ്ങളിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്.
ഇതിനുപുറമെ, കർഷകർ നേരിട്ട് തങ്ങളുടെ വീടുകൾക്ക് സമീപം പ്രത്യേക കൗണ്ടറുകൾ സജ്ജീകരിച്ചും വിൽപ്പന നടത്തുന്നുണ്ട്. വിപണിയിൽ വില ഉയർന്നുവെങ്കിലും ഫലം വാങ്ങാനെത്തുന്നവരുടെ എണ്ണത്തിൽ യാതൊരു കുറവും വന്നിട്ടില്ലെന്നത് കർഷകർക്കും വ്യാപാരികൾക്കും ആശ്വാസമാകുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

