സംഘടനയുടെ അടിത്തറ ശക്തമാക്കണമെന്നും യുവജന വിഷയങ്ങളില്‍ സജീവ ഇടപെടലുകള്‍ അനിവാര്യമാണെന്നും ചൂണ്ടിക്കാണിച്ചുകൊണ്ട് ഡിവൈഎഫ്ഐയുടെ ഔദ്യോഗിക പ്രവര്‍ത്തന റിപ്പോര്‍ട്ട് പുറത്ത്. തൃശൂര്‍ ജില്ലയിലെ സംഘടനാ സംവിധാനം ശിഥിലീകരിക്കപ്പെട്ടുവെന്നാണ് റിപ്പോര്‍ട്ടിലെ പ്രധാന വിലയിരുത്തല്‍.
സംസ്ഥാനത്ത് തുടര്‍ഭരണം വന്നത് സംഘടനയുടെ സ്വാഭാവിക പ്രവര്‍ത്തനങ്ങളെ പ്രതികൂലമായി ബാധിച്ചുവെന്നും രേഖ വ്യക്തമാക്കുന്നു. മെമ്പര്‍ഷിപ്പ് വിതരണത്തിലും സംഘടനയുടെ മുഖമാസികയിലേക്ക് വരി ചേര്‍ക്കുന്നതിലും ഗുരുതരമായ വീഴ്ചകളുണ്ടായതായി റിപ്പോര്‍ട്ടില്‍ വിമർശനമുണ്ട്.
കീഴ്ഘടകങ്ങള്‍ക്ക് തനത് ക്യാമ്പയിനുകള്‍ ഫലപ്രദമായി ഏറ്റെടുത്ത് നടപ്പിലാക്കാന്‍ സാധിച്ചില്ല. യുവജനങ്ങളുടെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ ഏറ്റെടുത്തുകൊണ്ട് സംഘടന ശക്തമായ തിരിച്ചുവരവ് നടത്തേണ്ടതുണ്ട്.
യുവാക്കളെ വീണ്ടും സംഘടനയോട് അടുപ്പിക്കുന്നതിനായുള്ള പ്രത്യേക കര്‍മ്മപദ്ധതികള്‍ ഉണ്ടാകണമെന്നും, എസ്എഫ്ഐയുടെ മാതൃകയിലുള്ള മുന്നേറ്റങ്ങള്‍ മാതൃകയാക്കണമെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

