സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല രോഗബാധ സ്ഥിരീകരിച്ചു. തിരുവനന്തപുരം കോട്ടുകാല്‍ ഗ്രാമപഞ്ചായത്തിലെ നന്നംകുഴി സ്വദേശിയായ മൂന്നു വയസ്സുകാരിക്കാണ് രോഗബാധ കണ്ടെത്തിയത്.
നിലവിൽ കുട്ടി തിരുവനന്തപുരം എസ് എ ടി ആശുപത്രിയില്‍ ചികിത്സയിലാണ്. കഴിഞ്ഞ മാസം 12-ാം തീയതി കുട്ടിയുടെ കുടുംബം നാഗര്‍കോവിലില്‍ ക്ഷേത്ര ദര്‍ശനത്തിനായി പോയിരുന്നു.
ഈ യാത്രാവേളയിൽ വഴിയിൽ നിന്ന് കുടുംബം സർബത്ത് വാങ്ങി കുടിച്ചിരുന്നു. ഇതിനു പിന്നാലെ, 13-ാം തീയതി മുതൽ കുട്ടിക്ക് കടുത്ത വയറിളക്കവും ഛർദിയും അനുഭവപ്പെടുകയായിരുന്നു.
തുടർന്ന് വിദഗ്ധ ചികിത്സയ്ക്കായി കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

