കോഴിക്കോട്: എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ (ഇഡി) റെയ്ഡിന്റെ പശ്ചാത്തലത്തിൽ സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ചേർന്നു. ജില്ലയിലെ രാഷ്ട്രീയ സാഹചര്യങ്ങൾ അവലോകനം ചെയ്യുന്നതിനാണ് അടിയന്തര യോഗം വിളിച്ചുചേർത്തത്.
യോഗത്തിൽ ജില്ലാ സെക്രട്ടറിയേറ്റ് അംഗം പി നിഖിൽ പങ്കെടുത്തു. കൂടാതെ എംഎൽഎയായ പി എ മുഹമ്മദ് റിയാസും യോഗത്തിൽ സന്നിഹിതനായിരുന്നു.
ഇഡി പരിശോധനയ്ക്ക് ശേഷമുള്ള തുടർന്നുള്ള രാഷ്ട്രീയ നീക്കങ്ങളും നിയമപരമായ കാര്യങ്ങളും യോഗം വിശദമായി പരിശോധിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പ്രതിസന്ധിഘട്ടത്തിൽ രാഷ്ട്രീയമായും നിയമപരമായും ആവശ്യമായ എല്ലാ പിന്തുണയും സഹായവും പാർടിയുടെ ഭാഗത്തുനിന്ന് ഉണ്ടാകുമെന്ന് ജില്ലാ സെക്രട്ടറി യോഗത്തിൽ വാഗ്ദാനം ചെയ്തു.
ഇതിനു മുന്നോടിയായി സിപിഐഎം ജില്ലാ സെക്രട്ടറി എം. മെഹ്ബൂബ്, കെ.എം.
സച്ചിൻദേവ്, ഡിവൈഎഫ്ഐയുടെ ജില്ലാ ഭാരവാഹികൾ എന്നിവരുൾപ്പെടെയുള്ള ചുരുക്കം ചില നേതാക്കൾ പി നിഖിലിന്റെ ഫ്ലാറ്റിൽ നേരിട്ടെത്തിയിരുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

