കൊല്ലത്ത് യുവതിയുടെ സ്വകാര്യ ദൃശ്യങ്ങൾ പകർത്തി അശ്ലീല വെബ്സൈറ്റുകളിൽ വിൽപന നടത്തിയ സംഭവത്തിൽ പൊലീസ് കർശന നടപടിയുമായി മുന്നോട്ട്. ബിഎൻഎസ് 77, 118(1), 115(2) എന്നീ വകുപ്പുകളും ഐടി ആക്ടും ഉൾക്കൊള്ളിച്ചാണ് പ്രതിക്കെതിരെ ഔദ്യോഗികമായി കേസെത്തിയിരിക്കുന്നത്.
നിലവിൽ ഒളിവിൽ കഴിയുന്ന പ്രതിക്കായിയുള്ള തെരച്ചിൽ പൊലീസ് ഊർജ്ജിതമാക്കിയിട്ടുണ്ട്. 2022 മുതലുള്ള കാലയളവിലാണ് പ്രതി തന്റെ ഭാര്യയുടെ നഗ്നചിത്രങ്ങളും ദൃശ്യങ്ങളും രഹസ്യമായി പകർത്തിയത്.
തുടർന്ന് ഈ വർഷമാണ് ഈ ദൃശ്യങ്ങൾ അശ്ലീല വെബ്സൈറ്റുകളിലേക്ക് അപ്ലോഡ് ചെയ്തത്. കുട്ടിയുടെ മുന്നിൽ വെച്ച് ലൈംഗിക വൈകൃതം പ്രകടിപ്പിച്ചത് ചോദ്യം ചെയ്തതിനെ തുടർന്ന്, നാട്ടിലെത്തിയ ശേഷമാണ് പരാതിക്കാരിയായ യുവതിയെ ഭർത്താവ് ക്രൂരമായി മർദ്ദിച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

