തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖവുമായി ബന്ധപ്പെട്ട ഔദ്യോഗിക പോസ്റ്ററിലും വാർത്താകുറിപ്പിലും ഗുരുതര വീഴ്ച സംഭവിച്ച സംഭവത്തിൽ കർശന നടപടിയുമായി സർക്കാർ രംഗത്തെത്തി.
വിഴിഞ്ഞം തുറമുഖത്തെ സമ്പൂർണ എക്സിം പ്രവർത്തനങ്ങളുടെ ഉദ്ഘാടനം സംബന്ധിച്ച് പുറത്തിറക്കിയ പോസ്റ്ററിൽ മുഖ്യമന്ത്രിയുടെ ചിത്രം മാറി നൽകിയതിലും, സ്വാതന്ത്ര്യ ദിനാഘോഷ വാർത്താകുറിപ്പിൽ പേര് തെറ്റിച്ചതിലുമായി രണ്ട് പിആർഡി ഉദ്യോഗസ്ഥരെയാണ് സ്ഥലം മാറ്റിയത്. സെക്രട്ടേറിയേറ്റിലെ പിആർഡി ഡയറക്ടറേറ്റിൽ പ്രവർത്തിച്ചിരുന്ന ഉദ്യോഗസ്ഥർക്കെതിരെയാണ് വകുപ്പുതല നടപടി ഉണ്ടായിരിക്കുന്നത്.
റിലീസ് വിഭാഗം ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർ, വെബ് ആന്റ് ന്യൂ മീഡിയ വിഭാഗം ഇൻഫർമേഷൻ ഓഫീസർ പ്രതീഷ് ഡി. മണി എന്നിവരെയാണ് പുതിയ സ്ഥാനങ്ങളിലേക്ക് മാറ്റിയത്.
ഇതിൽ പ്രതീഷ് ഡി. മണിയെ ഡൽഹി ഇൻഫർമേഷൻ ഓഫീസറായാണ് നിയമിച്ചിരിക്കുന്നത്.
മുൻ സർക്കാരിന്റെ കാലത്തെ പോസ്റ്റർ വാട്സാപ്പ് ഗ്രൂപ്പിൽ ഷെയർ ചെയ്ത ഇൻഫർമേഷൻ ഓഫീസർ സാബു പി.ആർനെ കൊല്ലം ജില്ലയിലേക്കാണ് സ്ഥലം മാറ്റിയിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയൻന്റെ ചിത്രമടങ്ങിയ പഴയ പോസ്റ്ററാണ് സാബു അബദ്ധത്തിൽ പങ്കുവെച്ചത്.
കൂടാതെ, സ്വാതന്ത്ര്യ ദിന പരിപാടിയുടെ ഔദ്യോഗിക വാർത്താകുറിപ്പിൽ മുഖ്യമന്ത്രിയുടെ പേര് പിണറായി വിജയൻ എന്ന് തെറ്റായി രേഖപ്പെടുത്തിയതിനാണ് പ്രതീഷ് ഡി. മണിക്കെതിരെ അച്ചടക്ക നടപടി സ്വീകരിച്ചിട്ടുള്ളത്.
സർക്കാരിന്റെ ഔദ്യോഗിക പ്രചാരണ വിഭാഗത്തിൽ തുടർച്ചയായി ഉണ്ടായ ഈ വീഴ്ചകൾ ഗൗരവത്തോടെയാണ് അധികൃതർ വിലയിരുത്തിയിരിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

