സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന പച്ച മലയാളം കോഴ്സിൻ്റെ ഭാഗമായി, ജില്ലയിൽ ആദ്യമായി അനുവദിച്ച പരീക്ഷാ കേന്ദ്രത്തിൽ പരീക്ഷാ നടത്തിപ്പിന് തുടക്കമായി. ഔദ്യോഗിക ഭാഷാ പഠനം കൂടുതൽ ജനകീയമാക്കുന്നതിൻ്റെയും മലയാള ഭാഷയുടെ സർവ്വതല സ്പർശിയായ വളർച്ച ലക്ഷ്യമിടുന്നതിൻ്റെയും ഭാഗമായാണ് കോഴ്സ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള പഠിതാക്കൾ പരീക്ഷയിൽ പങ്കെടുക്കാനായി എത്തിച്ചേർന്നിട്ടുണ്ട്. സാക്ഷരതാ മിഷൻ്റെ നേതൃത്വത്തിൽ നടക്കുന്ന ഈ പദ്ധതിയിലൂടെ നിരവധി പേർക്കാണ് മലയാള ഭാഷാ പഠനത്തിൽ ഗുണപരമായ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുന്നത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

