തിരുവനന്തപുരം നഗരത്തിൽ പരീക്ഷാ ക്രമക്കേടുകളുമായി ബന്ധപ്പെട്ട വിഷയങ്ങൾ ചൂണ്ടിക്കാട്ടി ഉയർന്ന പരാതികളിൽ നിർണായക നീക്കം.
പിഎസ്സി ചെയർമാനെയും അംഗങ്ങളെയും പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് യുവമോർച്ച നൽകിയ പരാതിയിലാണ് ഗവർണർ നിയമോപദേശം തേടിയിരിക്കുന്നത്. ഭരണഘടനാ പദവി എന്ന നിലയ്ക്ക് ഈ വിഷയത്തിൽ തനിക്ക് ഏതൊക്കെ തരത്തിലുള്ള നടപടികൾ സ്വീകരിക്കാൻ സാധിക്കുമെന്ന് വ്യക്തമാക്കാനാണ് അദ്ദേഹം ആവശ്യപ്പെട്ടിട്ടുള്ളത്.
സുപ്രീംകോടതിയിലെ മുതിർന്ന അഭിഭാഷകരുമായി ആശയവിനിമയം നടത്തിയ ശേഷമായിരിക്കും നിയമോപദേശം നൽകുന്നവർ ഗവർണർക്ക് ഔദ്യോഗിക മറുപടി സമർപ്പിക്കുക എന്നാണു ലഭിക്കുന്ന വിവരം. പബ്ലിക് സർവീസ് കമ്മീഷൻ ഒരു ഭരണഘടനാ സ്ഥാപനമായതിനാൽ ഇതിൽ നേരിട്ട് നടപടി സ്വീകരിക്കാനുള്ള അധികാരം രാഷ്ട്രപതിക്കാണ് ഉള്ളത്.
വിഷയം സുപ്രീംകോടതിയുടെ അന്വേഷണത്തിനായി രാഷ്ട്രപതി റഫർ ചെയ്യുകയാണെങ്കിൽ, അതിന്റെ അടിസ്ഥാനത്തിൽ ചെയർമാനെയും അംഗങ്ങളെയും താൽക്കാലികമായി സസ്പെൻഡ് ചെയ്യാനുള്ള അധികാരം ഗവർണർക്കുണ്ട്. തുടർന്ന് സുപ്രീം കോടതിയുടെ നിർദേശപ്രകാരം രാഷ്ട്രപതിക്ക് ചെയർമാനെയും അംഗങ്ങളെയും പൂർണ്ണമായി പിരിച്ചുവിടാൻ സാധിക്കും.
അതേസമയം, പബ്ലിക് സർവീസ് കമ്മീഷനെതിരെ തുടർച്ചയായി ഒട്ടേറെ ആരോപണങ്ങൾ ഉയർന്നു വന്നിട്ടും സർക്കാരിന്റെ ഭാഗത്തുനിന്നും ഉണ്ടായ സമീപനത്തിലും വിഷയങ്ങൾ കൈകാര്യം ചെയ്ത രീതിയിലും രാജ്ഭവന് കടുത്ത അതൃപ്തിയുണ്ടെന്നാണ് സൂചനകൾ പുറത്തുവരുന്നത്. ആസൂത്രണ ബോർഡ് പരീക്ഷത്തട്ടിപ്പിൽ മാത്രമാണ് നിലവിൽ ഔദ്യോഗികമായി കേസെടുത്തിട്ടുള്ളത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

