ചെന്നൈ: തമിഴ്നാട്ടിലേക്ക് വ്യാപകമായി ലഹരിയെത്തുന്നതുമായി ബന്ധപ്പെട്ട് കേരളത്തിനെതിരെ ഗുരുതര ആരോപണവുമായി എഐഎഡിഎംകെ എംഎൽഎ രംഗത്ത്. തമിഴ്നാട്ടിലേക്ക് മയക്കുമരുന്ന് ഒഴുകിയെത്തുന്നത് കേരളത്തിൽ നിന്നാണെന്നാണ് നിയമസഭയിൽ ആർ.
രാകേഷ് എംഎൽഎയുടെ പരാമർശം ഉണ്ടായത്. സംസ്ഥാനത്തെ ലഹരി ഉപയോഗവും അതുണ്ടാക്കുന്ന ക്രമസമാധാന പ്രശ്നങ്ങളും സംബന്ധിച്ച അടിയന്തര പ്രമേയ ചർച്ചയ്ക്കിടെയാണ് എംഎൽഎ ഇക്കാര്യം ഉന്നയിച്ചത്.
കേരളത്തിൽ നിന്നുള്ള ലഹരി കടത്ത് തടയാൻ കർശനമായ നടപടികൾ സ്വീകരിക്കണമെന്നും അദ്ദേഹം സഭയിൽ ആവശ്യപ്പെട്ടു. അതേസമയം, എംഎൽഎയുടെ ആരോപണങ്ങൾക്ക് മറുപടിയുമായി മന്ത്രി ആദവ് അർജുന സഭയിൽ രംഗത്തെത്തി.
കേരള സർക്കാരുമായി ഇതിനോടകം ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും, ലഹരി മാഫിയയ്ക്കെതിരെ ഇരു സംസ്ഥാനങ്ങളും കൈകോർത്ത് ഒരുമിച്ച് പോരാടുമെന്നും മന്ത്രി സഭയെ അറിയിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

