രാജ്യത്തിന്റെ സുരക്ഷയ്ക്കും സാമ്പത്തിക വളർച്ചയ്ക്കും വെല്ലുവിളിയാകുന്ന ഗൂഢനീക്കങ്ങൾക്കെതിരെ കനത്ത ജാഗ്രത വേണമെന്ന് രാജ്യസഭാ ഉപാധ്യക്ഷൻ ഹരിവംശ് നാരായൺ സിങ് മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ അയൽരാജ്യങ്ങളിൽ ചൈന നടത്തുന്ന തുറമുഖ നിർമ്മാണങ്ങളും ഡൽഹിയിൽ ഉയർന്ന വിവാദ മുദ്രാവാക്യങ്ങളും ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം നിർണായക വെളിപ്പെടുത്തൽ നടത്തിയത്.
ഇന്ത്യയ്ക്ക് ചുറ്റും ചൈന 8-10 പുത്തൻ ആഴക്കടൽ തുറമുഖങ്ങൾ നിർമിക്കുകയാണെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം ഡൽഹിയിൽ ‘‘നേപ്പാൾ വീണു, അടുത്തത് ഇന്ത്യ’’ എന്ന മുദ്രാവാക്യവും മുഴങ്ങുമ്പോൾ അതിനു പിന്നിൽ വിദേശശക്തിയാണെന്ന് തനിക്ക് സംശയിച്ചുകൂടേയെന്ന് ഹരിവംശ് നാരായൺ സിങ് ചോദിച്ചു.
സാമ്പത്തികശക്തിയായി വളരുന്ന ഇന്ത്യയെ അസ്ഥിരപ്പെടുത്താൻ വിദേശത്തുനിന്ന് ബോധപൂർവ്വമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇന്ത്യ വലിയൊരു സമ്പദ്ശക്തിയായി വളരുകയാണ്.
‘മറ്റൊരു ചൈന’ ഉയർന്നുവരാൻ യുഎസ് സമ്മതിക്കില്ലെന്നായിരുന്നു യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞത്. ലോകത്തെ ആയുധ ലോബികളുടെ ഇപ്പോഴത്തെ സങ്കടം ഇന്ത്യ ആയുധ നിർമാണത്തിൽ സ്വയംപര്യാപ്തത നേടുന്നതാണ്.
ഇതേസമയം, ഇന്ത്യയ്ക്കും ചുറ്റും ബംഗ്ലദേശിലും ശ്രീലങ്കയിലും ഉൾപ്പെടെയായി ചൈന 8-10 തുറമുഖങ്ങൾ നിർമിക്കുന്നു. നേപ്പാളിലും അവർ സ്വാധീനം ശക്തമാക്കുന്നു.
ഇതേ പശ്ചാത്തലത്തിലാണ് നേപ്പാളിൽ ജെൻ സീ ഭരണം പിടിച്ചെടുത്തത് ചൂണ്ടിക്കാട്ടി ഡൽഹിയിൽ ‘നേപ്പാൾ കഴിഞ്ഞു, അടുത്തത് ഇന്ത്യ’ എന്ന മുദ്രാവാക്യം ഉയർന്നത്. ആ മുദ്രാവാക്യത്തിന് പിന്നിൽ വിദേശശക്തിയാണെന്ന് തനിക്ക് സംശയിച്ചുകൂടേ എന്നും ഹരിവംശ് നാരായൺ സിങ് ചോദിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
പാർലമെന്റിന്റെ വർഷകാല സമ്മേളനം പ്രതിപക്ഷ പ്രതിഷേധങ്ങളെ തുടർന്ന് പലദിവസങ്ങളിലും തടസ്സപ്പെട്ട പശ്ചാത്തലത്തിൽ എഎൻഐക്ക് അനുവദിച്ച അഭിമുഖത്തിലാണ് ഉപാധ്യക്ഷൻ ഇക്കാര്യങ്ങൾ പറഞ്ഞത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

