കെഎസ്ആർടിസിയുടെ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് ബസ് ആലപ്പുഴയിൽ നിന്നും ബെംഗളൂരുവിലേക്കുള്ള കന്നിയാത്ര ഔദ്യോഗികമായി ആരംഭിച്ചു. ഫ്ലാഗ് ഓഫ് കർമ്മത്തിന് ശേഷം ആലപ്പുഴ മുതൽ കലവൂർ വരെ ബസിൽ യാത്ര ചെയ്ത കെ.സി.വേണുഗോപാൽ എംപി, വിമാനത്തിൽ യാത്ര ചെയ്യുന്ന അനുഭവമാണ് പുതിയ സർവീസ് നൽകുന്നതെന്ന് വ്യക്തമാക്കി.
സെമി സ്ലീപ്പർ വിഭാഗത്തിലുള്ള 36 സീറ്റുകൾ, എയർ സസ്പെൻഷൻ, ശുചിമുറി, ഭക്ഷണം, കഫെറ്റീരിയ, പാൻട്രി തുടങ്ങി നിരവധി ആധുനിക സൗകര്യങ്ങളാണ് ബസിൽ ഒരുക്കിയിരിക്കുന്നത്. യാത്രക്കാരുടെ സൗകര്യാർത്ഥം സീറ്റുകൾക്ക് പിന്നിൽ പ്രത്യേക സ്ക്രീനുകൾ, മൊബൈൽ ചാർജിങ് സൗകര്യം, കുപ്പിവെള്ളം സൂക്ഷിക്കാനുള്ള ഇടം, ലഗേജ് റാക്ക് എന്നിവയും ഉൾപ്പെടുത്തിയിട്ടുണ്ട്.
മുെമ്പ് നിലച്ചുപോയ ആലപ്പുഴ–ബെംഗളൂരു സർവീസ് പുനരാരംഭിക്കണമെന്ന് കെ.സി.വേണുഗോപാൽ എംപി ആവശ്യപ്പെട്ടിരുന്നു. ഈ ആവശ്യത്തെ തുടർന്നാണ് മന്ത്രി സി.പി.ജോൺ പുതിയ എക്സിക്യൂട്ടീവ് ക്ലാസ് അനുവദിച്ചതെന്ന് കെഎസ്ആർടിസി എംഡി പി.എസ്.പ്രമോജ് ശങ്കർ അറിയിച്ചു.
യാത്രാ സമയക്രമം:
ഒന്നിടവിട്ട ദിവസങ്ങളിൽ ആലപ്പുഴയിൽ നിന്ന് വൈകിട്ട് 5.30-ന് പുറപ്പെടുന്ന ബസ്, വൈകിട്ട് 7.25-ന് വൈറ്റിലയിലും, രാത്രി 9.15-ന് തൃശൂർ മണ്ണുത്തി ബൈപാസിലും, 11.05-ന് പാലക്കാട് ചന്ദ്രനഗറിലും എത്തിച്ചേരും.
തുടർന്ന് പുലർച്ചെ 12.10-ന് കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസ്, രാവിലെ 3-ന് സേലം എന്നിവിടങ്ങൾ പിന്നിട്ട് രാവിലെ 6.25-ന് ബെംഗളൂരുവിൽ എത്തിച്ചേരും. മറുപക്ക സർവീസ് ബെംഗളൂരുവിൽ നിന്ന് രാത്രി 8-ന് പുറപ്പെട്ട് രാത്രി 11.25-ന് സേലം, പുലർച്ചെ 2.15-ന് കോയമ്പത്തൂർ എൽ ആൻഡ് ടി ബൈപാസ്, 3.20-ന് പാലക്കാട് ചന്ദ്രനഗർ, 4.55-ന് മണ്ണുത്തി ബൈപാസ്, രാവിലെ 6.35-ന് വൈറ്റില എന്നിവിടങ്ങൾ വഴി രാവിലെ 8-ന് ആലപ്പുഴയിൽ തിരിച്ചെത്തും.
ചടങ്ങിൽ ജി.സുധാകരൻ എംഎൽഎ അധ്യക്ഷത വഹിച്ചു. എ.ഡി.തോമസ് എംഎൽഎ, കൗൺസിലർമാരായ എം.ജി.സതീദേവി, ആർ.ആർ.ജോഷിരാജ്, മുൻ എംഎൽഎ എ.എ.ഷുക്കൂർ, കെഎസ്ആർടിസി എക്സിക്യൂട്ടീവ് ഡയറക്ടർ (ഓപ്പറേഷൻ) ജി.പി.പ്രദീപ് കുമാർ, എടിഒ കെ.ഒ.ദിനേഷ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

