നഷ്ടപ്പെട്ട പണവും സുപ്രധാന രേഖകളും അടങ്ങിയ പഴ്സ് ഉടമയ്ക്ക് തന്നെ നേരിട്ടെത്തിച്ച് നൽകി മാതൃകയായിരിക്കുകയാണ് ഒരു ദമ്പതികൾ.
പെരുമ്പനച്ചി മുര്യൻകാവുങ്കൽ എം.സി.സജിയും ഭാര്യ റെജീന സജിയുമാണ് ഈ മാതൃകാപരമായ പ്രവൃത്തിയിലൂടെ ശ്രദ്ധേയരായത്. കുറിച്ചി സ്വദേശി വെട്ടികാട് രമേശിന്റെ പഴ്സാണ് ഇവർക്ക് വഴിയിൽ നിന്നും ലഭിച്ചത്.
വാഴൂർ റോഡിലൂടെ സഞ്ചരിക്കുന്നതിനിടയിലാണ് സജിക്ക് ഈ പഴ്സ് കിട്ടിയത്. തുടർന്ന് പഴ്സിലുണ്ടായിരുന്ന തിരിച്ചറിയൽ രേഖയിലെ മേൽവിലാസം പരിശോധിച്ച് സജിയും ഭാര്യ റെജീനയും ചേർന്ന് കാറിൽ കുറിച്ചിയിൽ എത്തുകയായിരുന്നു.
എന്നാൽ പ്രദേശത്ത് നടത്തിയ കനത്ത അന്വേഷണത്തിനൊടുവിലും ഉടമയെ നേരിട്ട് കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പഴ്സിലുണ്ടായിരുന്ന എടിഎം കാർഡുമായി ബന്ധപ്പെട്ട
ബാങ്കിലെത്തിയ ഇവർ, ബാങ്ക് ജീവനക്കാരുടെ സഹായത്തോടെ രമേശിനെ ഫോണിൽ ബന്ധപ്പെടുകയായിരുന്നു. പിന്നീട് നേരിട്ട് രമേശിന്റെ വസതിയിലെത്തി പഴ്സ് സുരക്ഷിതമായി കൈമാറുകയായിരുന്നു.
എസ്എ മോട്ടോഴ്സ് ബസിന്റെ ഉടമയായ സജി, തന്റെ ബസിൽ യാത്രാവേളകളിൽ നഷ്ടപ്പെട്ടുപോകുന്ന വിലപിടിപ്പുള്ള വസ്തുക്കളും സമാനമായ രീതിയിൽ ഉടമകളെ കണ്ടെത്തി തിരികെ നൽകിയിട്ടുണ്ട്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

