കോട്ടയം ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ അറ്റകുറ്റപ്പണികളുടെ ഭാഗമായി ഇന്ന് വൈദ്യുതി മുടക്കം അനുഭവപ്പെടുമെന്ന് അധികൃതർ അറിയിച്ചു. നാട്ടകം സെക്ഷന്റെ പരിധിയിൽ വരുന്ന കുന്നംപള്ളി ട്രാൻസ്ഫോമർ പ്രദേശത്ത് ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി വിതരണം തടസ്സപ്പെടുന്നതാണ്.
ഇതിനുപുറമെ, പള്ളം സെക്ഷൻ പരിധിയിലെ പാക്കിൽ ടെംപിൾ ട്രാൻസ്ഫോമർ പരിധിയിലും ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങുമെന്ന് അധികൃതർ വ്യക്തമാക്കി. ബന്ധപ്പെട്ട
പ്രദേശങ്ങളിലെ ഉപയോക്താക്കൾ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

