സ്മാർട്ട്ഫോണുകളിലെ പരസ്യങ്ങൾ തടയാനായി AdGuard ഉപയോഗിക്കുന്നവർക്ക് കനത്ത തിരിച്ചടിയാകുന്ന വിവരങ്ങളാണ് പുറത്തു വരുന്നത്. തുടക്കത്തിൽ ബ്രൗസറുകളിലെയും സൗജന്യ ഗെയിം ആപ്പുകളിലെയും ശല്യക്കാരായ പരസ്യങ്ങളെ തടയാൻ മികച്ചതായിരുന്നുവെങ്കിലും, കാലക്രമേണ ഫോണിന്റെ ബാറ്ററി വേഗത്തിൽ തീർന്നുപോകാൻ ഈ ആപ്പ് കാരണമാകുന്നതായി ഉപയോക്താക്കൾ കണ്ടെത്തി.
പശ്ചാത്തലത്തിൽ എപ്പോഴും പ്രവർത്തിക്കുന്ന ലോക്കൽ വി.പി.എൻ സംവിധാനമാണ് ഇതിന്റെ പ്രധാന കാരണം. നിരന്തരമായ ഈ പ്രവർത്തനക്ഷമത ഫോണിന്റെ ബാറ്ററിയുടെ ആയുസ്സ് ഗണ്യമായി കുറയ്ക്കുന്നു.
കൂടാതെ, പ്രധാനപ്പെട്ട പല ഫീച്ചറുകളും പ്രീമിയം സബ്സ്ക്രിപ്ഷനിലേക്ക് മാറ്റിയതും ഉപയോക്താക്കൾക്ക് വലിയ ബുദ്ധിമുട്ടായി മാറി.
വ്യക്തിഗത പ്ലാനുകൾക്ക് മാസം $2.50 മുതൽ ആരംഭിച്ച് ജീവനക്കാരും കുടുംബങ്ങളും ഉപയോഗിക്കുന്ന ഉയർന്ന പ്ലാനുകൾക്കും ആജീവനാന്ത ലൈസൻസുകൾക്കും വലിയ തുകയാണ് ഈടാക്കുന്നത്. ഈ പ്രശ്നത്തിന് പരിഹാരമായി ആൻഡ്രോയിഡിന്റെ സ്വന്തം Private DNS സംവിധത്തിലേക്ക് മാറുന്നത് ഉചിതമാണെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇതിനായി NextDNS മികച്ചൊരു ബദലായി മാറിയിരിക്കുന്നു. വി.പി.എൻ ആപ്പുകളുടെ സഹായമില്ലാതെ തന്നെ സിസ്റ്റം തലത്തിൽ പരസ്യങ്ങളെ പ്രതിരോധിക്കാൻ ഇതിലൂടെ സാധിക്കും.
പ്രതിമാസം 300,000 ക്വറികൾ വരെ സൗജന്യമായി ബ്ലോക്ക് ചെയ്യാനുള്ള സൗകര്യം ഇതിന്റെ ഫ്രീ ടിയറിലുണ്ട്. അൺലിമിറ്റഡ് ക്വറികൾക്കായി മാസം $2 നിരക്കിൽ പ്രോ പ്ലാനും ലഭ്യമാണ്.
ഫോണിലെ സെറ്റിങ്സിൽ പോയി പ്രൈവറ്റ് ഡി.എൻ.എസ് പ്രൊവൈഡർ ഹോസ്റ്റ് നെയിം എന്ന ഭാഗത്ത് NextDNS നൽകുന്ന കോഡ് നൽകിയാൽ ഈ സേവനം എളുപ്പത്തിൽ സജ്ജീകരിക്കാം. ഇത് ഫോണിന്റെ ബാറ്ററി ലൈഫ് വർദ്ധിപ്പിക്കാനും പരസ്യങ്ങളിൽ നിന്ന് പൂർണ്ണ മുക്തി നേടാനും സഹായിക്കുമെന്ന് വിദഗ്ദ്ധർ വ്യക്തമാക്കുന്നു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

