സ്വാതന്ത്ര്യ ദിനാഘോഷ ചടങ്ങുകളിൽ പങ്കെടുക്കാത്ത കുട്ടികളെ പാകിസ്താനിലേക്ക് അയക്കണമെന്നു പരാമർശിച്ച സംഭവത്തിൽ ഔദ്യോഗിക ഖേദപ്രകടനവുമായി മാള രാജു ഡേവിസ് ഇൻറർനാഷണൽ സ്കൂൾ അധികൃതർ രംഗത്തെത്തി. താൻ നടത്തിയ പ്രസ്താവന മൂലം ആർക്കെങ്കിലും മനോവേദനയോ ദുഃഖമോ ഉണ്ടായിട്ടുണ്ടെങ്കിൽ ആത്മാർത്ഥമായി ഖേദം പ്രകടിപ്പിക്കുന്നതായി സ്കൂൾ ചെയർമാൻ ഡോ.
രാജു ഡേവിസ് വ്യക്തമാക്കി. സമൂഹത്തിൽ എല്ലാവരും ഒറ്റക്കെട്ടായി മുന്നോട്ടു പോകണമെന്നാണ് താൻ എഎന്നും ആഗ്രഹിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഏതെങ്കിലും വ്യക്തികളെ വ്യക്തിപരമായി അധിക്ഷേപിക്കണമെന്ന ഉദ്ദേശത്തോടെയല്ല താൻ അത്തരത്തിലുള്ള ഒരു പരാമർശം നടത്തിയതെന്നും ഡോ. രാജു ഡേവിസ് വിശദീകരിച്ചു.
സ്കൂളിൽ സംഘടിപ്പിച്ച സ്വാതന്ത്ര്യദിനാഘോഷ പരിപാടികളിൽ പങ്കെടുക്കാൻ എത്താതിരുന്ന വിദ്യാർത്ഥികളെ ലക്ഷ്യമാക്കി നടത്തിയ പരാമർശമാണ് പിന്നീട് വലിയ വിവാദങ്ങൾക്ക് വഴിവെച്ചത്.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

